അസംഘടിത തൊഴിലാളികള്‍ക്ക് 1000 രൂപ ആശ്വാസധനം

കൊച്ചി: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡിന്റെ ജില്ലാ കാര്യാലയം വഴി പുതിയതായി അംഗത്വമെടുത്തവര്‍ക്ക് 1000 രൂപ ആശ്വാസ ധനസഹായം നല്‍കുന്നു. ഇതിനായി ക്ഷേമനിധി അംഗങ്ങള്‍ അവരുടെ ക്ഷേമനിധി രജിസ്ട്രേഷന്‍ കാര്‍ഡ്,

ക്ഷേമനിധി പാസ്ബുക്കിന്റെ ആദ്യപേജ്, അവസാനം അംശാദായം അടച്ച പേജ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം http://boardswelfareassistance.lc.kerala.gov.in ലിങ്കിലൂടെ അപേക്ഷ നല്‍കണം. മുമ്പ് അപേക്ഷിച്ചവരും ധനസഹായം ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകര്‍ അവരുടെ മൊബൈല്‍ നമ്പര്‍ അപേക്ഷയോടൊപ്പം ചേര്‍ക്കേണ്ടതാണ്. ഫോണ്‍ 0484-2366191.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സ്കൂളുകള്‍ തുറക്കുന്നതില്‍ തീരുമാനം ഉടന്‍; ആദ്യം 9 മുതല്‍ 12 വരെ ക്ലാസുകള്‍.

-ഒക്ടോബറില്‍ സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്തയാഴ്ച കൈക്കൊള്ളാന്‍ സാധ്യത. ഒന്‍പതു മുതല്‍ 12 വരെ ക്ളാസുകള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിക്കുന്നതാണ് പരിഗണനയിലുള്ളത്. 50 ശതമാനം വീതം കുട്ടികള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ളാസിലെത്തും വിധമാകും ക്രമീകരണം. കോവിഡ് വിദഗ്ധ സമിതിയുടെയും ആരോഗ്യവകുപ്പിന്‍റേയും അഭിപ്രായം കണക്കിലെടുത്താവും തീയതിയും പ്രവര്‍ത്തന മാനദണ്ഡങ്ങളും നിശ്ചയിക്കുക.

ഒന്നിട വിട്ടദിവസങ്ങില്‍ 50 ശതമാനം വീതം കുട്ടികള്‍ സ്കൂളിലെത്തുന്ന രീതിയിലുള്ള ക്രമീകരണമാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പരിഗണനയിലുള്ളത്. അല്ലെങ്കില്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമായി ക്ളാസ് തുടങ്ങാം. രാവിലെയും ഉച്ചക്കും രണ്ട് ഷിഫ്റ്റ് പ്രായോഗികമല്ലെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പ്ളസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീം കോടതി തീരുമാനം നിര്‍ണായകമാകും. കോടതി പരീക്ഷക്ക് അനുവാദം നല്‍കിയാല്‍, സ്കൂള്‍തുറക്കുന്നത് സംബന്ധിച്ച കൂടിയാലോചനകളും സര്‍ക്കാര്‍ ആരംഭിക്കും. എസ്ഇആർടിസി ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച നടത്തും. അതിനൊപ്പം ക്യുഐപി സമിതിയുടെ അഭിപ്രായവും ആരായും. ഇവ അടിസ്ഥാനമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറിയും ആരോഗ്യവകുപ്പുമായി ആലോചിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

webzone

ദീര്‍ഘകാലമായി അടഞ്ഞുകിടക്കുന്ന സ്കൂളുകളുടെ അറ്റകുറ്റ പണി, വൃത്തിയാക്കല്‍ എന്നിവക്കൊപ്പം കോവിഡ് സുരക്ഷക്കാവശ്യമായ പ്രത്യേക ക്രമീകരണങ്ങളും ഉറപ്പാക്കണം. ഇക്കാര്യത്തില്‍ ഐസിഎംആര്‍ , കേന്ദ്ര ആരോഗ്യമന്ത്രാലയം എന്നിവരുടെ അഭിപ്രായം നിര്‍ണായകമാകും. വരുന്ന ഒരാഴ്ചത്തെ കോവിഡ് കണക്കുകള്‍കൂടി പരിഗണിച്ചാവും സ്കൂള്‍ തുറക്കുന്ന തീയതി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക..

hill monk ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

റിസബാവയുടെ മൃതദേഹം ഖബറടക്കി.

: ഇന്നലെ അന്തരിച്ച നടൻ റിസബാവയുടെ മൃതദേഹം ഖബറടക്കി. കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ ആയിരുന്നു ഖബറടക്കം. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു ഖബറടക്കം നടന്നത്. കൊച്ചി കളക്ടർ അന്തിമോപചാരം അർപ്പിച്ചു.മരണശേഷം നടത്തിയ പരിശോധനയിൽ റിസബാവക്ക് കൊവിഡ് പോസീറ്റീവ് ആയിരുന്നെന്ന് തെളിഞ്ഞിരുന്നു. ഇതോടെ നിശ്ചയിച്ചിരുന്ന പൊതുദർശനം അടക്കമുളളവ ഒഴിവാക്കി. വ്യക്കസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ഇന്നലെ കൊച്ചിയിലെ ആശുപത്രിയിൽ റിസബാവയുടെ അന്ത്യം. നൂറ്റി ഇരുപതിലധികം സിനിമകളിൽ അഭിനയിച്ച റിസബാവ ഡബ്ബിങ് ആർടിസ്റ്റായും തിളങ്ങി.

gba

രണ്ടുദിവസം മുമ്പുണ്ടായ ഹൃദയാഘാതമാണ് അമ്പത്തഞ്ച് റിസബാവയുടെ ആരോഗ്യനില കൂടതൽ വഷളാക്കിയത്. നേരത്തെ തന്നെ വൃക്ക സംബന്ധമായ  രോഗത്തിന് ചികിൽസയിലായിരുന്നു. വെന്‍റിലേറ്റർ സഹായത്തോടെയാണ് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ജീവൻ നിലനിർത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഔദ്യോഗികമായി മരണം സ്ഥീരീകരിച്ചത്.എറണാകുളം തോപ്പുംപടി സദേശിയായ റിസബാവ നാടകങ്ങളിലൂടെയാണ് കലാരംഗത്തെത്തിയത്. തിരുവനന്തപുരം സംഘചേതനയുടെ  സ്വാതി തിരുനാൾ നാടകത്തിലെ സ്വാതി തിരുനാളിന്‍റെ വേഷം നാടകപ്രേമികൾക്കിടയിൽ പരിചിതനാക്കി.  1984ൽ വിഷുപ്പക്ഷിയെന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചതെങ്കിലും ഈ  ചിത്രം പുറത്തുവന്നില്ല. പിന്നെയും ആറുവർഷങ്ങൾ കഴിഞ്ഞ് 1990ൽ പുറത്തിറങ്ങിയ ഡോ. പശുപതി എന്ന ചിത്രത്തിലെ നായകതുല്യമായ വേഷം റിസബാവയെന്ന നടന്  തിരശീലയിൽ തുടക്കമായി.

സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽപ്പിറന്ന ഇൻ ഹ‍രിഹ‍ർ നഗർ ചിത്രത്തിലെ ജോൺ ഹോനായി എന്ന സൗമ്യനായ വില്ലൻ  വേഷം റിസവബാവയ്ക്ക് താരപരിവേഷമുണ്ടാക്കി.  പിന്നീടുളള വ‍ർഷങ്ങൾ നിരവധി സിനിമകളിൽ വില്ലനായും സ്വഭാവ നടനായും തിളങ്ങി. രണ്ടായിരത്തിനുശേഷമാണ് സീരിയലുകളിലേക്ക് ചേക്കേറിയത്. ഇരുപതിലധികം സീരിയലുകളിൽ മികച്ച വേഷങ്ങൾ ചെയ്തതോടെ കുടുംബസദസുകൾക്കും പ്രിയങ്കരനായി. പ്രണയം സിനിമയിൽ അനുപം ഖേറിന് ശബ്ദം നൽകിയാണ് ഡബ്ബിങ്ങിലേക്ക് തിരിഞ്ഞത്. 2010ൽ മികച്ച ഡബിങ് കലാകാരനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. സിനിമയിലും സീരിയലിലും സജീവമായി നിന്നപ്പോഴാണ് ആരോഗ്യപ്രശ്നങ്ങൾ അലട്ടിത്തുടങ്ങിയത്. കഴിഞ്ഞ കുറേ നാളുകളായി ചികിൽസയിലായിരുന്നു. മലയാള സിനിമ എക്കാലവും ഓർക്കുന്ന നിരവധി കഥാപാത്രങ്ങളെ തിരശീലയിൽ അഭിനയിച്ച് ഫലിപ്പിച്ചാണ് റിസബാവയെന്ന നടൻ അരങ്ങൊഴിയുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എംഐ’ ബ്രാൻഡിങ്ങിന് വിട, ഇനിയെല്ലാം ‘ഷവോമി’ സ്മാർട്ട്ഫോണുകൾ ലാപ്ടോപ്പുകൾ സ്മാർട്ട്ടിവികൾ ഉൾപ്പടെ എല്ലാം റീബ്രാൻഡ് ചെയ്യപ്പെടും.

ഷവോമി അവരുടെ പ്രീമിയം ഉൽപ്പന്നങ്ങളെല്ലാം ‘എംഐ’യിൽ നിന്നും ‘ഷവോമി’ യിലേക്ക് റീബ്രാൻഡ് ചെയ്യുന്നു. ഇനി മുതൽ ബ്രാൻഡിന് ‘ഷവോമി’, ‘റെഡ്മി’ എന്നിങ്ങനെ രണ്ട് ഉപ ബ്രാൻഡുകളായിരിക്കും ഉണ്ടാവുക. സ്മാർട്ട്ഫോണുകൾ ലാപ്ടോപ്പുകൾ സ്മാർട്ട്ടിവികൾ ഉൾപ്പടെ എല്ലാം റീബ്രാൻഡ് ചെയ്യപ്പെടും.എന്നാൽ കോർപറേറ്റ് ബ്രാൻഡ് ലോഗോ ‘എംഐ” എന്നത് തന്നെ തുടരുമെന്ന് കമ്പനി പറഞ്ഞു. മുന്നോട്ട് പോകുമ്പോൾ, സ്മാർട്ട്‌ഫോണുകൾ ടിവികൾ ഫിറ്റ്നസ് ഉപകരണങ്ങൾ ഉൾപ്പടെ മുൻപ് എംഐ ഉൽപ്പന്നങ്ങളായിരുന്ന എല്ലാത്തിനും പുതിയ ഷവോമി ലോഗോ ആയിരിക്കും ഉപയോഗിക്കുക.

.

vibgyor ad

ഇപ്പോൾ ‘എംഐ’ ഫോണുകൾ അല്ലെങ്കിൽ ‘ഷവോമി’ ഫോണുകൾ എന്ന് വിളിക്കുന്നത് ബ്രാൻഡിന്റെ പ്രീമിയം വിഭാഗത്തിൽ ഉൾപെടുന്നവയെയാണ്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ എംഐ 11 അൾട്രാ, എംഐ 11എക്സ് സീരീസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.മുൻപ് “എംഐ” ബ്രാൻഡ് ആയിരുന്നവ ഷവോമിയിലേക്ക് പുനർനാമകരണം ചെയ്യപ്പെടുമ്പോഴും, അത് നൽകിയിരുന്ന “ഉന്നത സാങ്കേതികവിദ്യയും എല്ലാ വിഭാഗങ്ങളിലും പ്രീമിയം അനുഭവം വാഗ്ദാനം ചെയ്തിരുന്നതും” തുടരുമെന്ന് ഷവോമി പ്രസ്‌താവനയിൽ പറഞ്ഞു

“ലോകമെമ്പാടും ശക്തമായ സാന്നിധ്യമുള്ള മുൻനിര ടെക്നോളജി ബ്രാൻഡ് ആയതിനാൽ, ഞങ്ങളുടെ ലക്ഷ്യം ഒരു ഏകീകൃത സാന്നിധ്യമാണ്. ഈ പുതിയ ലോഗോ മാറ്റത്തിലൂടെ, ഞങ്ങളുടെ ബ്രാൻഡും ഉൽപ്പന്നങ്ങളും തമ്മിലുള്ള ധാരണ വിടവ് നികത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. പുതിയ ഷവോമി ലോഗോ ഞങ്ങളുടെ പ്രീമിയം ഉൽപ്പന്നങ്ങൾക്കായി ഉപയോഗിക്കും.” ഷവോമി ഇന്ത്യയുടെ മാർക്കറ്റിംഗ് ഹെഡ് ജസ്കരൻ സിംഗ് കപാനി പത്രക്കുറിപ്പിൽ പറഞ്ഞു.

banner
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് ആന്‍ഡമാന്‍ കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ ഇന്നും നാളെയും (സെപ്റ്റംബര്‍ 10, 11) മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

webzone

വടക്ക് ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, ഒഡിഷ – വെസ്റ്റ് ബംഗാള്‍ തീരം, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ സെപ്റ്റംബര്‍ 12നും 14നും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും തെക്ക് – പടിഞ്ഞാറന്‍, മധ്യ – പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇന്നു (സെപ്റ്റംബര്‍ 10) 14 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. ഇതു മുന്‍നിര്‍ത്തി മത്സ്യത്തൊഴിലാളികള്‍ ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കാർഷിക മേഖലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ; കേരളം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു.

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വിളിച്ച് ചേർത്ത പദ്ധതി അവലോകന യോഗത്തിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു. കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന വൈവിദ്ധ്യവും സമഗ്രവുമായ പദ്ധതികളാണ് കേരളത്തിൽ നടപ്പിലാക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ളതെന്നും കാർഷിക അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ കേരളം 567.14 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ചിട്ടുണ്ടെന്നും കൃഷി വകുപ്പ് മന്ത്രി പറഞ്ഞു.
കേന്ദ്ര മാർഗനിർദ്ദേശങ്ങൾ പ്രകാരം ക്രെഡിറ്റ് ലിങ്ക്ഡ് പദ്ധതികൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് പ്രകാരം ഒന്നര ലക്ഷം രൂപ വരെയുള്ള വായ്പകൾക്കും കർഷകർ ബാങ്കുകൾക്ക് ഈട് നൽകേണ്ട ആവശ്യമില്ല എന്നത് കർശനമായി നടപ്പിലാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.

ഫാർമർ പ്രൊഡ്യുസർ കമ്പനികൾ രൂപീകരിക്കുമ്പോൾ ക്രെഡിറ്റ് ഗ്യാരന്റി കവറേജ് ലഭ്യമാക്കണമെന്നും പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് നബാർഡ് ഒരു ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നത് എഫ്.പി.ഒകൾക്കും നൽകണമെന്നും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തി. പ്രാഥമിക കാർഷികോല്പന്ന സംസ്‌കരണ യൂണിറ്റുകൾക്കുള്ള വായ്പ പലിശ ഇളവ് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്ന യൂണിറ്റുകൾക്ക് ലഭ്യമാക്കണമെന്ന നിർദ്ദേശവും മുമ്പോട്ടുവച്ചു.
എണ്ണക്കുരു ഉത്പാദന പദ്ധതി കേരളത്തിൽ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കണം. എണ്ണപ്പന നടീൽ വസ്തുക്കളുടെ ഒരു ഉല്പാദന യൂണിറ്റ് കൂടി അനുവദിക്കണം.  കാർഷിക ഉൽപ്പന്നങ്ങളുടെ ഗുണ നിലവാര പരിശോധന ലാബ് സ്ഥാപിക്കുന്നതിന് കേന്ദ്ര സഹായം ലഭ്യമാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന കയറ്റുമതി സ്ഥാപനങ്ങൾക്ക്  ആനുകൂല്യങ്ങൾ അനുവദിക്കണം, മറ്റു രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന കുരുമുളക് പോലുള്ള കാർഷിക ഉൽപ്പന്നങ്ങൾ വിവിധ മൂല്യ വർദ്ധിത ഉൽപന്നങ്ങളായും മറ്റും കയറ്റുമതി ചെയ്തു പോകുന്നത് കേരളത്തിലെ തനത് ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിന് ഭീഷണിയാണെന്നതിനാൽ ഇതിന് നിയന്ത്രണം ഏർപ്പെടുത്തണം, കേരളത്തിന്റെ തനത് ഉല്പന്നങ്ങളായ ഗന്ധകശാല അരി, വാഴക്കുളം പൈനാപ്പിൾ, നേന്ത്രപ്പഴം എന്നിവ കയറ്റുമതി ചെയ്യുന്നതിന് കേന്ദ്രസഹായം ലഭ്യമാക്കണം, കയറ്റുമതി മേഖലയിൽ കാർഗോ സർവീസിൽ കേന്ദ്രം നടപ്പിലാക്കിയ ‘ഓപ്പൺ സ്‌കൈ പോളിസി’ നിയന്ത്രണം പുനഃപരിശോധിക്കണം, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ  കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി സർവീസ് പട്ടികയിൽ ഉൾപ്പെടുത്തണം തുടങ്ങിയവയാണ് കേരളത്തിന്റെ മറ്റ് ആവശ്യങ്ങൾ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സർക്കാരിന് ഇടപെടാൻ കഴിയുന്ന മേഖലകളിലൊക്കെ പുതിയ പൊതുമേഖലാ സ്ഥാപനങ്ങൾ ആരംഭിക്കേണ്ടതുണ്ട്: മുഖ്യമന്ത്രി

സർക്കാരിന് ഇടപെടാൻ കഴിയുന്ന മേഖലകളിലൊക്കെ പുതിയ പൊതുമേഖലാ സ്ഥാപനങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം വൈവിധ്യവത്ക്കരിക്കുകയും വിപുലീകരിക്കുകയും ചെയ്യും. ഓരോ സ്ഥാപനത്തിന്റേയും വിപുലമായ മാസ്റ്റർപ്‌ളാൻ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇ.എം.എൽ പുനരുദ്ധാരണത്തിന് ആവശ്യമായ 43 കോടി രൂപയും മുൻകാലങ്ങളിൽ കമ്പനിക്കുണ്ടായ 34 കോടി രൂപയുടെ ബാധ്യതയും ചേർത്ത് 77 കോടി രൂപ ചെലവഴിച്ചാണ് സർക്കാർ സ്ഥാപനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി തൊഴിലോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെട്ടിരുന്ന ജീവനക്കാരുടെ ശമ്പളക്കുടിശികയായ 14 കോടി രൂപയും സർക്കാർ നൽകും. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളെ രാജ്യത്തിന് മാതൃകയാകും വിധം ഉയർത്തിക്കൊണ്ടുവരാണ് സർക്കാർ ശ്രദ്ധിക്കുന്നത്.
കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇ. എം. എൽ 2010ലാണ് ബി. എച്ച്. ഇ. എലിന് കൈമാറുന്നത്. 55 ശതമാനം ഓഹരി ബി എച്ച് ഇ എലിനും ബാക്കി സംസ്ഥാന സർക്കാരിനുമായിരുന്നു. കൂടുതൽ വൈവിധ്യവത്ക്കരം ലക്ഷ്യമിട്ടാണ് ഇത്തരമൊരു കൈമാറ്റം നടന്നത്. എന്നാൽ പ്രതീക്ഷിച്ച നേട്ടം ഇ. എം. എലിന് ലഭിച്ചില്ല. തുടർന്നാണ് സ്വകാര്യവത്ക്കരണ നീക്കം ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Blog_banner_01 (1)

ആദ്യ ഘട്ടത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ കൂടുതൽ ശക്തിപ്പെട്ടു വരണമെന്ന നയമാണ് രാജ്യം അംഗീകരിച്ചിരുന്നത്. ആഗോളവത്ക്കരണ നയം അംഗീകരിച്ചതോടെ ആ സമീപനത്തിൽ മാറ്റമുണ്ടാവുകയും സ്വകാര്യവത്ക്കരണത്തിന് മുൻതൂക്കം ലഭിക്കുകയും ചെയ്തു. കേരളത്തിലെ ചില സ്ഥാപനങ്ങൾ ഈ നയത്തിന്റെ ഭാഗമായി സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ഉണ്ടായപ്പോൾ അവ നിലനിർത്തുന്നതിനായി സംസ്ഥാന സർക്കാരിന് വിട്ടു നൽകണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്ന നില സ്വീകരിച്ചു. പാലക്കാട് ഇൻസ്ട്രമെന്റേഷൻ ഫാക്ടറി സ്വകാര്യവത്ക്കരിക്കാൻ ശ്രമം ഉണ്ടായപ്പോൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായി. പ്രസിദ്ധമായ എച്ച്. എൻ. എൽ മറ്റൊരു രീതിയിൽ ഏറ്റെടുക്കുന്ന നിലയാണ് അവലംബിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മന്ത്രി പി. രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

തെക്കു കിഴക്കന്‍, മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും ഇന്നും നാളെയും (സെപ്റ്റംബര്‍ 08, 09) മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

webzone

മധ്യ ബംഗാള്‍ ഉള്‍ക്കടലിലും അതിനോടു ചേര്‍ന്ന തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും സെപ്റ്റംബര്‍ 10 മുതല്‍ 12 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും 

തെക്കു പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇന്നു(സെപ്റ്റംബര്‍ 08) മുതല്‍ 12 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇതു മുന്‍നിര്‍ത്തി മത്സ്യത്തൊഴിലാളികള്‍ ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

രാത്രികാല നിയന്ത്രണവും ഞായർ ലോക്ക്ഡൗണും പിൻവലിച്ചു

സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങളും ഞായറാഴ്ചകളിലെ ലോക്ക്ഡൗണും പിൻവലിക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒക്ടോബർ നാലു മുതൽ ടെക്‌നിക്കൽ, പോളിടെക്‌നിക്, മെഡിക്കൽ വിദ്യാഭ്യാസമുൾപ്പെടെയുള്ള ബിരുദ, ബിരുദാനന്തര അവസാനവർഷ വിദ്യാർഥികളെയും, അധ്യാപകരെയും മറ്റു ജീവനക്കാരെയും ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകും. എല്ലാവരും ഒരു ഡോസ് വാക്‌സിൻ എടുത്തിരിക്കണം. ബിരുദ, ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് വാക്‌സിൻ ആദ്യ ഡോസ് ഈയാഴ്ച തന്നെ  പൂർത്തീകരിക്കണം. രണ്ടാം ഡോസിന് അർഹതയുള്ളവർ ഉടൻ തന്നെ അത് സ്വീകരിക്കണം.

റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസ്സിനു മുകളിലുള്ളവർക്കുള്ള പരിശീലനസ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ ഒരു ഡോസ് വാക്‌സിനേഷൻ എങ്കിലും പൂർത്തിയാക്കിയ അധ്യാപകരെയും  വിദ്യാർഥികളേയും ജീവനക്കാരേയും ഉൾക്കൊള്ളിച്ചു കൊണ്ട് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് അധ്യയനം വളരെ പ്രധാനമാണ്. അതിനാൽ സ്‌കൂൾ  അധ്യാപകരും ഈയാഴ്ച തന്നെ വാക്‌സിനേഷൻ പൂർത്തിയാക്കാൻ ശ്രദ്ധിക്കണം. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ അതിനാവശ്യമായ ക്രമീകരണം ചെയ്യണം. വാക്‌സിനേഷനിൽ സ്‌കൂളധ്യാപകർക്ക് മുൻഗണന നൽകും.  പത്തു ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പുകൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് നിർദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

കോവിഷീൽഡ് രണ്ടാം ഡോസ് നാലാഴ്ചകൾക്കു ശേഷം വാങ്ങാവുന്നതാണെന്ന ഹൈക്കോടതി വിധിയിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പൂർണ യോജിപ്പാണ്.  അക്കാര്യത്തിൽ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും കേന്ദ്ര സർക്കാരുമായി ബന്ധപ്പെടും.
കണ്ടെയ്ൻമെന്റ് സോണുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ ബുധനാഴ്ചയും മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ ദിവസവും പുതുക്കണമെന്ന കർശന നിർദ്ദേശം ജില്ലാ അടിയന്തര കാര്യനിർവഹണ കേന്ദ്രങ്ങൾക്ക് നൽകും. ഇക്കാര്യം നിർവഹിക്കുന്നതിനായി ഓരോ കേന്ദ്രത്തിനും ഐടി മിഷനിൽ നിന്നും ഐടി വിദഗ്ധനെ താൽക്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സ്വർണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ.

.സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4410 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില ഇന്ന്. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. 

സെപ്റ്റംബർ 4,5,6 തീയതികളിലായിരുന്നു സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 35,600 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വർണവില. മൂന്നു ദിവസം മാറ്റമില്ലാചതെ തുടർന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവില പവന് 80 രൂപ കുറഞ്ഞിരുന്നു.

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1896.03 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നു. യുഎസ് ഡോളർ കരുത്താർജിച്ചതും കടപ്പത്ര ആദായം വർധിച്ചതുമാണ് സ്വർണ വിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം സി എക്സിൽ സ്വർണവില പത്ത് ഗ്രാമിന് 46,980 രൂപ നിലവാരത്തിലാണ്. വെള്ളിവില കിലോ ഗ്രാമിന് 64,658 രൂപയിലേക്കും താഴ്ന്നു

webzone
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights