CBSE Class 12th Results 2023: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.33%; തിരുവനന്തപുരം ഒന്നാമത്

ന്യൂഡൽഹി: 2023ലെ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു. 87.33 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 92.71 ശതമാനമായിരുന്നു വിജയ ശതമാനം. 14,50,174 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് യോഗ്യത നേടി. രാജ്യത്തെ ഏറ്റവും ഉയർന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 99.91 ശതമാനം. ഏറ്റവും കുറവ് ഉത്തർപ്രദേശിലെ പ്രയാഗ് രാജ് മേഖല, 78.05 ശതമാനം. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരീക്ഷാ ഫലം ലഭ്യമാണ്. വെബ് സൈറ്റ്: https://cbseresults.nic.in/ മറ്റ് സൈറ്റ്: digilocker.gov.in

പെൺകുട്ടികളിൽ 90.68 ശതമാനം പേർ മികച്ച വിജയം നേടി. ആൺകുട്ടികളെക്കാൾ 6.01 ശതമാനം കൂടുതലാണിത്. 84.67 ശതമാനം ആൺകുട്ടികൾ വിജയിച്ചു. ട്രാൻസ്ജൻഡർ വിഭാഗത്തിൽ 60 ശതമാനമാണ് വിജയം.

16,60,511 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. 2019ലെ കോവിഡിന് മുമ്പുള്ള 83.40% വിജയ ശതമാനത്തേക്കാൾ മികച്ചതാണ് ഈ വർഷത്തെ വിജയ ശതമാനം. ഫെബ്രുവരി 15 മുതൽ ഏപ്രിൽ 5 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടന്നത്.

2024ലെ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ 2024 ഫെബ്രുവരി 15ന് ആരംഭിക്കുമെന്ന് സിബിഎസ്ഇ അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.

Verified by MonsterInsights