സംസ്ഥാനത്ത്സ്വർണവിലയിൽ (Gold price in kerala) ഇന്നും മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 36,080 രൂപയും ഗ്രാമിന് 4510 രൂപയും എന്ന നിലയിൽ തുടരുകയാണ് സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്. മൂന്നു ദിവസത്തിന് ശേഷം സ്വർണവില വ്യാഴാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി ഒരു പവന് 35,920 രൂപയായി സ്വർണ വില തുടരുകയായിരുന്നു.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണഫ്യൂച്ചറുകൾ 10 ഗ്രാമിന് 47,650 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച 18 രൂപയാണ് വർധിച്ചത്. വെള്ളിവില 22 രൂപ ഉയർന്ന് കിലോഗ്രാമിന് 60,998 രൂപയായി. ഡോളർ ദുർബലമായതിനാൽ ആഗോളതലത്തിൽ മഞ്ഞ ലോഹത്തിന്റെ വില മാറ്റമില്ലാതെ തുടർന്നു.
> ഫെബ്രുവരി മാസത്തിലെ സംസ്ഥാനത്തെ സ്വർണവില പവന്
ഫെബ്രുവരി 1- 35,920
ഫെബ്രുവരി 2- 35,920
ഫെബ്രുവരി 3- 36,080
ഫെബ്രുവരി 4- 36,080
ഫെബ്രുവരി 5- 36,080
കേരളത്തിലെ സ്വർണ്ണ വിലയെ ബാധിക്കുന്ന ഘടകം രൂപയുടെ മൂല്യത്തിലുള്ള വ്യത്യാസമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോൾ, സ്വർണ വില കുറയുന്നു. അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായാണ് കേരളത്തിലെ സ്വർണവില പ്രധാനമായും മാറുന്നത്. അതിനാൽ, അന്താരാഷ്ട്ര വില ഉയരുകയാണെങ്കിൽ, കേരളത്തിൽ സ്വർണ വില ഉയരും, തിരിച്ചും. അതുപോലെ രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞാൽ കേരളത്തിലും വില കുറയും.