“നമ്മുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ദിവസവും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഭൂരിഭാഗം പേരും പച്ചവെള്ളമാണ് കുടിക്കുക. എന്നാല്‍ ചിലര്‍ക്ക് ചൂടുവെള്ളം തന്നെ വേണ്ടിവരും കുടിക്കാന്‍. ഇതിനും ഗുണങ്ങളുണ്ട്. ശരീരത്തില്‍ നിന്നു വിഷവസ്തുക്കളെ പുറന്തള്ളാന്‍ ചൂടുവെള്ളം കുടിക്കുന്നത് സഹായിക്കും. എന്നാല്‍ എളുപ്പത്തില്‍ ചൂടുവെള്ളം കുടിക്കാന്‍ വേണ്ടി നമ്മള്‍ എന്തു ചെയ്യും.
വേഗം അതിലേക്ക് പച്ചവെള്ളം ചേര്‍ത്തി കുടിക്കും. ഇതാണ് മിക്ക മലയാളികളുടെയും ശീലം. ഇത് ചൂടാറാനുള്ള ക്ഷമ പോലും നമ്മള്‍ കാണിക്കില്ല. വേഗം അതിലേക്ക് പച്ചവെള്ളമൊഴിക്കും. ചൂടുള്ള വെള്ളം സ്വമേധയാ തണുത്ത് കഴിഞ്ഞ് കുടിക്കാനുള്ള ക്ഷമയില്ലാത്തതാണ് കാരണം.
“ദാഹം കൂടിയാല്‍ വേഗം ചൂടുവെള്ളത്തില്‍ പച്ചവെള്ളമൊഴിച്ചു കുടിക്കും. എന്നാല്‍ ഇങ്ങനെ കുടിക്കുന്ന വെളളം ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണോ എന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ ഇത് ശരീരത്തിന് അത്ര നല്ലതല്ല എന്നതാണ് കാര്യം.

തിളപ്പിച്ച് ആറിയ വെള്ളമാണെങ്കില്‍ ഇതില്‍ രോഗകാരികളായ അണുക്കളെ കാണാന്‍ കഴിയില്ല. എന്നാല്‍ തിളപ്പിച്ച വെള്ളത്തിലേക്ക് തണുത്ത വെള്ളം ഒഴിക്കുകയാണെങ്കില്‍ വെള്ളത്തിന്റെ താപനില കുത്തനെ പകുതിയാവും
ഈ താപനിലയാകുമ്പോള്‍ തണുത്ത വെള്ളത്തിലുണ്ടായിരുന്ന രോഗാണുക്കള്‍ മുഴുവനായും നശിക്കണമെന്നില്ല. അതുകൊണ്ട് ചൂടുവെള്ളത്തില്‍ തണുത്ത വെള്ളം ഒഴിക്കാതിരിക്കുകയാണ് നല്ലത്. ശരീരത്തിനാണെങ്കിലും ആരോഗ്യത്തിനാണെങ്കിലും തിളച്ച വെള്ളം തണുക്കുന്നതു വരെ കാത്തിരുന്നോ അല്ലെങ്കില്‍ ചൂടാറ്റിയോ കുടിക്കുന്നതാണ് ഉത്തമം.
