സിമന്റും ഇഷ്ടികയുമില്ലാതെ ഭവന സമുച്ചയം; കരിമണ്ണൂരിലെ 42 കുടുംബങ്ങൾക്ക് വീടൊരുങ്ങി

തൊ​ടു​പു​ഴ: കരിമണ്ണൂരിലെ ഭൂ​ര​ഹി​ത-​ഭ​വ​ന​ര​ഹി​ത​രാ​യ 42 കു​ടും​ബ​ങ്ങൾക്ക് വീടൊരുങ്ങി. ഈ​മാ​സം എ​ട്ടി​ന്‌ രാ​വി​ലെ 10.30ന്‌ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ താ​ക്കോ​ൽ കൈ​മാ​റും.  2.85 ഏ​ക്ക​റി​ലാ​ണ്‌ ഭവന സമുച്ചയം ഒരുങ്ങിയത്. വേനപ്പാറയിൽ നാല് നിലകളിലായി 44 വീടുകളാണ് നിർമിച്ചത്. നാല് വർഷം മുമ്പ് അന്നത്തെ വൈദ്യുതി മന്ത്രി എംഎം മണിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.

സിമന്റും ഇഷ്ടികയും ഉപയോഗിക്കാതെ ആ​ധു​നി​ക സാ​ങ്കേ​തി​ക വിദ്യ​യി​ലാ​ണ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം. ലൈ​റ്റ്‌ ഗേ​ജ്‌ സ്‌​റ്റീ​ൽ ഫ്രെ​യിം ടെ​ക്‌​നോ​ള​ജി​യാ​ണ്​ ഇതിനായി ഉ​പ​യോ​ഗി​ച്ച​ത്. സിമന്റും ഇ​ഷ്‍ടി​ക​യും ഉപയോഗിക്കാത്ത സംസ്ഥാനത്തെ ആദ്യ ഭവന സമുച്ചയമാണിത്. ഭിത്തിയും മേൽക്കൂരയും ഫ്ലോറുമെല്ലാം സ്റ്റീൽ കൊണ്ടാണ് നിർമിച്ചത്. ആ​റു​കോ​ടി​യോ​ള​മാ​ണ് നി​ര്‍മാ​ണ​ച്ചെ​ല​വ്.

ര​ണ്ട്‌ കി​ട​പ്പു​മു​റി​യും ഹാ​ളും അ​ടു​ക്ക​ള​യും ബാ​ൽ​ക്ക​ണി​യും കു​ളി​മു​റി​യും ശു​ചി​മു​റി​യും അ​ട​ക്കം 420 ച​തു​ര​ശ്ര അ​ടി​യുള്ള ഒരു വീടിന്റെ നിർമാണ ചെലവ് ഏകദേശം 13 ലക്ഷം രൂപയാണ്. ജൈ​വ, അ​ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Verified by MonsterInsights