വാണിജ്യ പാചകവാതക സിലിണ്ടറിന് 135 രൂപ കുറച്ചു.

ന്യൂഡല്‍ഹി: 19 കിലോ വാണിജ്യ പാചകവാതക സിലിണ്ടറിന് 135 രൂപ കുറച്ചു. കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് ഡല്‍ഹിയില്‍ ഇന്നത്തെ വാണിജ്യ പാചകവാതക വില 2219 രൂപയാണ്. 2355.50 രൂപയായിരുന്നു ഇതുവരെ ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ആയിരം രൂപക്ക് മുകളിലാണ് നിലവില്‍ ഗാര്‍ഹിക പാചകവാതക വില. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് 200 രൂപ സബ്‌സിഡിയായി ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുമെന്ന് അടുത്തിടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് സബ്‌സിഡിയൊന്നും ലഭിക്കില്ല. 2020 ജൂണ്‍ മുതലാണ് രാജ്യത്ത് പാചകവാതക സിലിണ്ടറിന് സബ്‌സിഡി ഒഴിവാക്കിയത്.

Verified by MonsterInsights