‘ഡോക്ടർ വന്ദന രക്തസാക്ഷി; കൂടുതൽ ശക്തമായ സംരക്ഷണം ആരോഗ്യപ്രവർത്തകർക്കുണ്ടാകും’

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമം ശക്തമാക്കാൻ നടപടി തുടങ്ങിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഓര്‍ഡിനന്‍സ് അടിയന്തരമായി ഇറക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസ് രക്തസാക്ഷിയാണെന്ന് മന്ത്രി പറഞ്ഞു.

ഒരു ആരോഗ്യപ്രവർത്തകരേയും ആക്രമിക്കാമെന്ന് ഇനിയാരും കരുതേണ്ടെന്നും കൂടുതൽ ശക്തമായ സംരക്ഷണം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ആക്രമണങ്ങൾ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കും. ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കുമെന്ന പ്രതിജ്ഞ പൊതുസമൂഹം എടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം വന്ദന ദാസിന്റെ മരണത്തിൽ മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമര്‍ശനം കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്. വീണാ ജോർജ് നാണം കെട്ടവളെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് വിശേഷിപ്പിച്ചത് വിവാദമായി. ഗ്ലിസറിൻ തേച്ചാണ് വീണ ജോർജ് വന്ദനയുടെ മൃതദേഹത്തിനരികിൽ കരഞ്ഞതെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഹസിച്ചു. മന്ത്രിയുടേത് കഴുത കണ്ണീരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Verified by MonsterInsights