എന്റെ പേര് സോനു സുനിൽ . ഇടുക്കി ജില്ലയിൽ അടിമാലിയിൽ ആണ് എന്റെ വീട് . ഞാൻ വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ 4ആം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിംഗ് വിദ്യാർത്ഥി ആണ് .
ഈ വാഹനത്തിന്റെ മുകൾഭാഗം 27 ഡിഗ്രി ആംഗിളിൽ ആണ് നിമിച്ചിരിക്കുന്നത് .നിരത്തിലുള്ള സോളാർ ഓട്ടോകൾക്കെല്ലാം പരന്ന മുകൾഭാഗം ആണ് . 27 ഡിഗ്രി ചെരിവ് വെക്കുന്നതിലൂടെ സോളാർ പാനെലിന്റെ മുഴുവൻ പ്രവർത്തനക്ഷമതയും കൈവരിക്കാനാകും .
ഈ വാഹനം ഒരു മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഓൺ ആൻഡ് ഓഫ് ചെയ്യുന്നത് .നൂതനമായ സെക്യൂരിറ്റി ഫീച്ചർസ് ഉള്ള ഈ വാഹനം ഉടമക്ക് അല്ലാതെ മറ്റൊരാൾക്കും പ്രവർത്തിപ്പിക്കാൻ സാധിക്കുകയില്ല . അതിനു ഉപയോഗിച്ചിരിക്കുന്നത് ATmega328P എന്ന മൈക്രോകൺട്രോളർ ആണ് . ഇത് മാർക്കറ്റിൽ ലഭ്യമായതിൽ ഏറ്റവും ചിലവുകുറവുള്ള മൈക്രോകൺട്രോളറുകളിൽ ഒന്നാണ് .
മഴയത്ത് തനിയെ വൈപ്പർ ഓൺ ആകുന്ന ഓട്ടോമാറ്റിക് വൈപ്പറിങ് ടെക്നോളജിയും കൊടുത്തിട്ടുണ്ട് . ആളുകളോ മൃഗങ്ങളോ മറ്റുവാഹനങ്ങളോ മുന്നിൽ വന്നു ചാടിയാൽ മോട്ടോർ ഓഫ് ആകുവാനുള്ള ടെക്നോളജി ഈ വാഹനത്തിൽ അവതരിപ്പിച്ചിട്ടുണ്ട് . ഇതുമൂലം അപകടങ്ങൾ കുറക്കുവാൻ സാധിക്കും . ATmega328P മൈക്രോകൺട്രോളറും അൾട്രാസോണിക് സെൻസറുകളും ഉപയോഗിച്ചു വളരെ കുറഞ്ഞ ചിലവിൽ ആണ് ഈ ടെക്നോളജി വികസിപ്പിച്ചെടുത്തിരിക്കുന്നത്
രാത്രി സമയങ്ങളിൽ നമ്മൾ വാഹനം ഓടിക്കുമ്പോൾ എതിർവശത്തുനിന്നും വരുന്ന വാഹനത്തിന്റെ ബ്രൈറ്റ് ലൈറ്റ് കാരണം എതിർവശത്തെ റോഡ് കാണാൻ പറ്റാത്ത അവസ്ഥ ഈ വാഹനത്തിൽ ഒഴിവാക്കിയിട്ടുണ്ട് . ഇത്തരത്തിൽ ബ്രൈറ്റ് ലൈറ്റിൽ വണ്ടികൾ വരുമ്പോൾ വാഹനത്തിൽ ഒരു സൈഡ് ലൈറ്റ് ഓൺ ആകും . ഇതിന്റെ സഹായത്തോടു കൂടി റോഡ് കുറച്ച്കൂടി കാണാനും അപകടങ്ങൾ ഒഴിവാക്കാനും സാധിക്കും
6 മണിക്കൂറിൽ ഫുൾ ചാർജ് കൈവരിക്കുന്ന ഈ വാഹനത്തിനു 98 കിലോമീറ്റർ ആണ് റേഞ്ച്.
ഈ വാഹനത്തിന്റെ കോൺട്രോളിങ് സ്വിച്ചുകൾ എല്ലാം ഹാന്ഡിലിൽ തന്നെ കൊടുത്തിരിക്കുന്നതിലൂടെ അംഗവൈകല്യമുള്ള ആളുകൾക്കും അനായാസം ഇത് ഉപയോഗിക്കുവാനാകും . 3 ആളുകൾക്ക് സുഖപ്രദമായ സഞ്ചരിക്കാൻ പറ്റുന്ന ഈ വാഹനത്തിൽ 750 വാട്ട്സ് 48 വോൾട് മോട്ടോർ ആണ് നൽകിയിരിക്കുന്നത്
ഈ വാഹനം നിർമ്മിച്ചിരിക്കുന്നത് സ്കൂട്ടിയുടെ ഹാൻഡിലും ടയറും ആക്രിസാധനങ്ങളും അതുപോലെതന്നെ അലൂമിനിയം ഷീറ്റും ഉപയോഗിച്ചാണ് . അതുപോലെതന്നെ ഇതുപോലുള്ള വാഹനങ്ങൾ നിരത്തിൽ വരുന്നതിലൂടെ എയർ പൊലൂഷൻ വളരെ അധികം കുറക്കുവാൻ സാധിക്കും .സോളാർ ചാർജിങ്ങിനു പുറമെ നോർമൽ ഇവി ചാർജിങ് സിസ്റ്റവും നൽകിയിട്ടുണ്ട് .
ഈ പ്രൊജക്റ്റ് ചെയ്യാൻ എന്നെ ഗൈഡ് ചെയ്തത് വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഹെഡും റിസേർച് ആൻഡ് ഡിവെലപ്മൻറ്റ് ഡീനും ആയ Lt. Dr. T.D Subash ഉം അസിസ്റ്റന്റ് പ്രൊഫസ്സർ ഹിമയും ആണ് .
എന്നെ ഈ പ്രോജക്ടിന് വേണ്ടി സഹായിച്ചത് അഭിരാം, കണ്ണൻ, ശ്രീഹരി, ആഷിക് സർ, ഭാഗ്യരാജ് , അക്ഷയ് , എന്നിവരാണ് . ഈ പ്രൊജക്റ്റ് ചെയ്യാൻ എനിക്ക് പ്രോത്സാഹനം തന്നതും ബാക്കിയുള്ള സപ്പോർട്ട് തന്നതും ഇന്ദു മിസ്സും അഞ്ജന മിസ്സും രാഹുൽ സാറും വിസാറ്റ് കോളേജിലെ രജിസ്ട്രാർ പ്രൊഫസർ സുബിൻ സാറും സർവോപരി കോളേജ് പ്രിൻസിപ്പൽ Dr അനൂപ് K J യും ആണ് .
കോളേജ് ഡയറക്ടർ വിങ് കമാൻഡർ പ്രമോദ് നായർ കോളേജ് ചെയർമാൻ രാജുകുര്യൻ എന്നിവർ തന്ന ഉപദേശങ്ങൾ നിസീമമാണ് .
പല കോളേജ് നാഷണൽ ലെവൽ മത്സരങ്ങളിലും അനവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട് . ജനങ്ങൾക്ക് വേണ്ടി എന്നും സാങ്കേതിക സഹായങ്ങൾ ചെയ്യുന്നത് ആപ്തവാക്യമാക്കി മാറ്റിയ വിസാറ്റ് കോളേജ് എനിക്ക് തന്ന ഉപദേശങ്ങൾക്കും സഹായങ്ങൾക്കും നന്ദി നേരുന്നു . ഇതുപോലെ ജനോപകാരപ്രദമായ സാങ്കേതിക വൈധദ്ധ്യം തുളുമ്പുന്ന പ്രൊജെക്ടുകൾ വിസാറ്റ് ഏറ്റെടുത്ത് നടത്തിവരുന്നുണ്ട് .