FIDE @ 100; നൂറുവര്‍ഷം പൂര്‍ത്തിയാക്കി അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍.

ഇന്ത്യയില്‍ ആറാംനൂറ്റാണ്ടില്‍ ഉദ്ഭവിച്ച് ലോകമെമ്പാടും പടര്‍ന്ന കളി… ക്ഷമയും തന്ത്രങ്ങളും മാറ്റുരയ്ക്കുന്ന 64 കളങ്ങളിലെ കരുനീക്കങ്ങള്‍… ലോകചെസ്സിന്ഓര്‍ക്കാന്‍ മറ്റൊരു ദിനം… ശനിയാഴ്ച ലോക ചെസ് ദിനം.ചതുരംഗത്തില്‍ ആധുനികതയുടെ വിത്തുകള്‍ പാകിയ അന്താരാഷ്ട്ര ചെസ് ഫെഡറേഷന് (ഫിഡെ) ചരിത്രത്തിലെ സുവര്‍ണദിനംകൂടിയാണിത്. ഫിഡെ പിറന്നുവീണ് ജൂലായ് 20-ന് 100 വര്‍ഷം പൂര്‍ത്തിയായി. 1924-ല്‍ ഫ്രാന്‍സിലെ പാരീസിലാണ് ഫിഡെ പിറവിയെടുത്തത്. 1966 മുതലാണ് യുനെസ്‌കോ ജൂലായ് 20 ചെസ് ദിനമായി അംഗീകരിച്ചത്. ഐക്യരാഷ്ട്രസംഘടന 2019-ലും. നൂറാംവാര്‍ഷികത്തിന്റെ ഭാഗമായി വന്‍ ആഘോഷത്തിനൊരുങ്ങുകയാണ് ഫിഡെ.

നൂറ്റാണ്ടിലെ താരമാവാന്‍ ആനന്ദും.

നൂറുവര്‍ഷത്തിനിടെ ചെസ്സിന് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ താരങ്ങളെ ഫിഡെ ആദരിക്കുന്നുണ്ട്. മികച്ച പുരുഷതാരം, വനിതാ താരം, ഇരുവിഭാഗത്തിലും മികച്ച 

ടീം തുടങ്ങി 19 ഇനങ്ങളിലായി അവാര്‍ഡുകള്‍ നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് അവാര്‍ഡിന് അര്‍ഹരെ കണ്ടെത്തുക. മികച്ച പുരുഷതാരമാകാനുള്ള പത്തുതാരങ്ങളുടെ പട്ടികയില്‍ അഞ്ചുതവണ ലോകചാമ്പ്യനായ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദമുണ്ട്. ഗാരി കാസ്പറോവ്, മാഗ്‌നസ് കാള്‍സണ്‍, ബോബി ഫിഷര്‍, റൗള്‍ കാപബ്ലാങ്ക, മിഖായേല്‍ താള്‍, ഇമ്മനുവല്‍ ലാസ്‌കര്‍, അനറ്റോലി കാര്‍പോവ്, അലക്‌സാണ്ടര്‍ അലേഖിന്‍, മിഖായേല്‍ ബോട്‌നിക് എന്നിവരാണ് പട്ടികയിലെ മറ്റുതാരങ്ങള്‍. ഓഗസ്റ്റ് 15 അര്‍ധരാത്രിവരെ വോട്ടുചെയ്യാന്‍ അവസരമുണ്ട്

ഗിന്നസ് റെക്കോഡിന് ശ്രമം

നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചരിത്രത്തില്‍ ഇടംനേടാനുള്ള തയ്യാറെടുപ്പിലാണ് ഫിഡെ. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ എന്ന ഗിന്നസ് ലോകറെക്കോഡ് സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെഭാഗമായി ലോകമെമ്പാടും ശനിയാഴ്ച മത്സരങ്ങള്‍ നടക്കും.ശനിയാഴ്ച പുലര്‍ച്ചെ 12 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 12 വരെ (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 3.30 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 3.30 വരെ) ഓണ്‍ലൈനായോ നേരിട്ട് ബോര്‍ഡിലോ കളിക്കാം. രണ്ടുരീതിയിലാണെങ്കിലും ഫിഡെയില്‍ രജിസ്റ്റര്‍ചെയ്ത ഏജന്‍സികള്‍ ഫിഡെ മാനദണ്ഡപ്രകാരം നടത്തുന്ന മത്സരങ്ങളില്‍ വേണം പങ്കെടുക്കാന്‍.നേരിട്ടുള്ള മത്സരങ്ങളില്‍ ഫിഡെ ലൈസന്‍സുള്ള ഒരു ആര്‍ബിറ്റര്‍ നിരീക്ഷകനായി ഉണ്ടായിരിക്കണം. ഇന്ത്യയില്‍ ശനിയാഴ്ച എഴുപതിലേറെ ടൂര്‍ണമെന്റുകള്‍ നടക്കുന്നുണ്ട്.

തിളങ്ങി ഇന്ത്യ

ഫിഡെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ത്യ തിളക്കത്തോടെ നില്‍ക്കുന്നു. ഫിഡെ റാങ്കിങ്ങില്‍ ആദ്യപത്തില്‍ മൂന്ന് ഇന്ത്യക്കാരും ആദ്യപതിനൊന്നില്‍ നാല്ഇന്ത്യക്കാരുമുണ്ട്, നിലവില്‍. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ഇന്ത്യക്കാര്‍ റാങ്കിങ്ങില്‍ മുന്നില്‍വരുന്നത്. ഇതില്‍ ആനന്ദ് ഒഴികെയുള്ള മൂന്നുപേരും ഇരുപതോ അതില്‍ താഴെയോ വയസ്സുള്ളവരാണ്.

 

 

നാലാംസ്ഥാനത്തുള്ള അര്‍ജുന്‍ എരിഗെയ്സിയാണ് റാങ്കിങ്ങില്‍ മുന്നില്‍. ഡി. ഗുകേഷ് ഏഴാമതും ആര്‍. പ്രഗ്‌നാനന്ദ എട്ടാമതും വിശ്വനാഥന്‍ ആനന്ദ് പതിനൊന്നാമതുമാണ്…
വനിതകളില്‍ ഇന്ത്യയുടെ കൊനേരു ഹംപി ഏഴാംസ്ഥാനത്തും ഡി. ഹരിക പതിനൊന്നാം സ്ഥാനത്തുമുണ്ട്.ഇന്ത്യയുടെ ഡി. ഗുകേഷ് നവംബറില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കുന്ന േലാകചാമ്പ്യന്‍ഷിപ്പില്‍ ലോകചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനെ നേരിടാന്‍ പോകുന്നുവെന്നതും ഈ വര്‍ഷം ഇന്ത്യക്ക് പ്രതീക്ഷയ്ക്കു വകനല്‍കുന്നു. റാങ്കിങ്ങില്‍ ലിറനെക്കാള്‍ ആറുസ്ഥാനങ്ങള്‍ മുന്നിലാണ് ഗുകേഷ് ഇപ്പോള്‍. എലോ റേറ്റിങ്ങില്‍ 18 പോയിന്റ് മുന്നിലും.

കരുക്കള്‍ നീക്കി കേരളവും

ചേര്‍പ്പ് (തൃശ്ശൂര്‍): ലോക ചെസ് ഫെഡറേഷന് (ഫിഡെ) നൂറു തികയുമ്പോള്‍ കേരളത്തിനും അഭിമാനമുന്നേറ്റം. കേരളത്തിന്റെ ഒട്ടേറെതാരങ്ങളാണ് ചുരുങ്ങിയ കാലംകൊണ്ട്

അന്താരാഷ്ട്ര ശ്രദ്ധ നേടിയത്.

നിഹാല്‍ സരിന്‍, എസ്.എല്‍. നാരായണന്‍, ജി.എന്‍. ഗോപാല്‍ (ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്), കെ. രത്‌നാകരന്‍, ജുബിന്‍ ജിമ്മി, ഗൗതംകൃഷ്ണ എച്ച്. (അന്താരാഷ്ട്ര മാസ്റ്റേഴ്‌സ്), നിമ്മി എ. ജോര്‍ജ് (വനിതാ അന്താരാഷ്ട്ര മാസ്റ്റര്‍), നിതിന്‍ ബാബു, കല്യാണി സിരിന്‍, അനുപം എം. ശ്രീകുമാര്‍, ജിനന്‍ ജോമോന്‍,ശ്രേയസ് പയ്യപ്പാട്ട് തുടങ്ങിയവര്‍ ശ്രദ്ധേയമായ പ്രകടനമാണ് നടത്തുന്നത്.

ഫിഡെ നൂറാംവാര്‍ഷികത്തില്‍ ഗിന്നസ് റെക്കോഡ് നേടാന്‍ ലോകം മുഴുവന്‍ ചെസ് കളിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലും മത്സരങ്ങളുണ്ട്. ശനിയാഴ്ച തൃശ്ശൂരില്‍ 

കാഴ്ചയുള്ളവരും കാഴ്ചപരിമിതരും തമ്മില്‍ മത്സരിക്കും

Verified by MonsterInsights