ജർമനി സ്റ്റുഡന്റ് വിസ സ്ലോട്ടുകള്‍ തുറന്നു; അപേക്ഷാ നടപടിക്രമങ്ങളിൽ മാറ്റം; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അറിയാൻ

ജര്‍മ്മനിയിലേക്കുള്ള (germany) സ്റ്റുഡന്റ് വിസ അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകള്‍ (student visa appoinment slots) നവംബര്‍ 1 മുതല്‍ തുറന്നു. എന്നാല്‍, ജര്‍മ്മന്‍ എംബസി വിസ നടപടിക്രമങ്ങളിൽ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇനി വിസയ്ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചില അധിക രേഖകള്‍ കൈവശം വയ്ക്കണം.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ (indian students) അക്കാദമിക് സർട്ടിഫിക്കറ്റുകൾഅക്കാദമിക് ഇവാലുവേഷന്‍ സെന്റര്‍ വിലയിരുത്തേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഓതന്റിസിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെയ്ക്കണം. എപിഎസ് (APS) സര്‍ട്ടിഫിക്കറ്റ് വിസ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട ഒരു നിര്‍ബന്ധിത രേഖയായിരിക്കും.

കൂടാതെ, സര്‍ട്ടിഫിക്കേഷനുള്ള ആപ്ലിക്കേഷനുകള്‍ ഒക്ടോബര്‍ 1 മുതല്‍ തുറന്നിട്ടുണ്ടെന്നും ജര്‍മ്മന്‍ എംബസി അറിയിച്ചു. ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് എപിഎസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും എംബസി അറിയിച്ചു. www.aps-india.de എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്ത് ആപ്ലിക്കേഷന്റെ കോപ്പി പ്രിന്റ് ചെയ്ത് വാങ്ങണം.

2023 മുതല്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ബ്ലോക്ക്ഡ് അക്കൗണ്ടില്‍ ആവശ്യമായ തുക 8.5% വര്‍ദ്ധിപ്പിക്കാനും ജര്‍മ്മനി പദ്ധതിയിടുന്നുണ്ട്. ജര്‍മ്മന്‍ ഫോറിന്‍ ഓഫീസ് പറയുന്നതനുസരിച്ച്, 2023 ജനുവരി 1 മുതല്‍, ബ്ലോക്ക്ഡ് അക്കൗണ്ടിലേക്ക് നല്‍കേണ്ട വാര്‍ഷിക തുക 11,208 യൂറോ ആയിരിക്കും. മതിയായ തുകയുള്ള ബ്ലോക്ക്ഡ് അക്കൗണ്ടുകള്‍ ഉണ്ടാകണമെന്നാണ് സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്റർനാഷണൽ വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ടപ്രധാന കാര്യമാണ്.

2022-23 അധ്യയന വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് 3,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ ജര്‍മ്മനിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. വ്യാജ വിദ്യാഭ്യാസ രേഖകള്‍ അറ്റാച്ച് ചെയ്ത് ജര്‍മ്മനിയിലെ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. അതിനാലാണ്, ജര്‍മ്മനി ഇത്തരമൊരു നീക്കം നടത്തിയത്.

’15 ശതമാനം അപേക്ഷകളിലും വ്യാജ വിദ്യാഭ്യാസ രേഖകള്‍ കണ്ടെത്തിയതിനെ തുടർന്നാണ് ഈ മാറ്റം’ ജര്‍മ്മന്‍ അംബാസഡര്‍ ഫിലിപ്പ് അക്കര്‍മാന്‍ പറഞ്ഞു.

ജര്‍മ്മനിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ മൂന്നിരട്ടിയായി വര്‍ധിച്ചിരുന്നു. ജര്‍മ്മന്‍ സര്‍വ്വകലാശാലകളിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതും ഇന്ത്യക്കാരാണ്. നിലവില്‍ 33,753 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ജര്‍മ്മനിയില്‍ പഠിക്കുന്നത്.

മൂന്ന് വര്‍ഷത്തോളം സ്റ്റഡി ഗാപ് ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ ഏതാനും ആഴ്ചകളായി കാനഡയിലേക്ക് സ്റ്റുഡന്റ് വിസ ലഭിച്ചിരുന്നു. കാനഡയിലേക്ക് വിസ നിരസിക്കുന്നത് കൂടിയതുകൊണ്ട് നിരവധി വിദ്യാര്‍ത്ഥികള്‍ യുകെ, യുഎസ്എ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് സ്റ്റുഡന്റ് വിസകള്‍ക്ക് അപേക്ഷിച്ചതാണ് ഇതിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്ന് കണ്‍സള്‍ട്ടന്റുമാര്‍ പറഞ്ഞിരുന്നു. നേരത്തെ 10 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിസയ്ക്ക് അപേക്ഷിച്ചാല്‍ നാല് പേര്‍ക്ക് മാത്രമാണ് വിസ ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഈ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ 10 അപേക്ഷകളില്‍ നിന്ന് 5-6 വിദ്യാര്‍ത്ഥികളെ കാനഡ പരിഗണിക്കുന്നുണ്ട്.

Verified by MonsterInsights