ജി.എസ്.ടി നഷ്ടപരിഹാര സെസ് 2026 മാര്‍ച്ചുവരെ നീട്ടി.

ചരക്ക് സേവന നികുതിയോടൊപ്പം ഈടാക്കിയിരുന്ന നഷ്ടപരിഹാര സെസ് പിരിക്കുന്നത്‌ 2026 മാര്‍ച്ചുവരെ നീട്ടി. ജൂണില്‍ അവസാനിക്കാനിരിക്കെയാണ് തിരക്കിട്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ഇതോടെ നാലു വര്‍ഷംകൂടി സെസ് പിരിവ് തുടരും. പുകയില, സിഗരറ്റ്, ഹുക്ക, വിലകൂടിയ മോട്ടോര്‍ സൈക്കിളുകള്‍, വിമാനം, ഉല്ലാസക്കപ്പല്‍, ആഢംബര വാഹനങ്ങള്‍ എന്നിവയ്ക്കുമേലുള്ള അധിക ബാധ്യത ഇതോടെ തുടരും. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി വരുമാനത്തില്‍ കുറവുണ്ടായതിനെതുടര്‍ന്ന് എടുക്കേണ്ടിവന്ന വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനാണ് 2026 മാര്‍ച്ചുവരെ പിരിവ് തുടരാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യതക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്.

Verified by MonsterInsights