മുംബൈ: ദേശീയപാതാ ടാറിങ് അതിവേഗം പൂര്‍ത്തിയാക്കി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടംപിടിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എന്‍.എച്ച്.എ.ഐ.). മഹാരാഷ്ട്രയിലെ അമരാവതിക്കും അകോളയ്ക്കും ഇടയിലുള്ള 75 കിലോമീറ്റര്‍ ദേശീയപാതയുടെ ടാറിങ്ങാണ് 105 മണിക്കൂര്‍ 33 മിനിറ്റുകൊണ്ട് പൂര്‍ത്തിയാക്കിയത്. എന്‍.എച്ച്.എ.ഐയുടെ ഈ അഭിമാനനേട്ടം കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെ പങ്കുവെച്ചു.