പലിശ നിരക്കുകള്‍ വീണ്ടുംകൂടും റിപ്പോ അരശതമാനം ഉയര്‍ത്തി.

മുംബൈ: തുടര്‍ച്ചയായ മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും വീണ്ടും ഉയര്‍ത്തി. മെയിലെ അസാധാരണ യോഗത്തില്‍ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചതിനുപിന്നാലെ ജൂണിലും ആര്‍ബിഐ നിരക്ക് വര്‍ധിപ്പിക്കുകയായിരുന്നു. 0.50ശതമാനം വര്‍ധന നിലവില്‍വന്നതോടെ റിപ്പോ നിരക്ക് 4.90ശതമാനമായി. കരുതല്‍ ധനാനുപാതം(സിആര്‍ആര്‍)0.50ശതമാനം കൂട്ടിയതോടെ 4.5ശതമാനമായി ഉയര്‍ന്നു. 2023 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 7.2ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ അനുമാനം 5.7ശതമാനത്തില്‍നിന്ന് 6.7ശതമാനമായി ഉയര്‍ത്തുകയുംചെയ്തു.

Verified by MonsterInsights