ഇലഞ്ഞി വിസാറ്റ് എൻജിനീയറിങ് കോളേജിൽ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പി എഫ് എം എസ് ദ്വദിന ശില്പശാല നടത്തി

ഇലഞ്ഞി വിസാറ്റ്  എൻജിനീയറിങ് കോളേജിൽ ഐ ഇ ഇ ഇ യും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റും ചേർന്ന് ദ്വിദിന ശില്പശാല നടത്തി. ശില്പശാലയുടെ ഉദ്ഘാടനം
വിസാറ്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ.അനുപ് കെ ജെ യുടെ അധ്യക്ഷതയിൽ നടന്നു. ചടങ്ങിന്റെ ഉദ് ഘാടനം എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ് ഓൺലൈനായി നിർവഹിച്ചു. കേന്ദ്ര ധനകാര്യ മന്ത്രാലയം പി എഫ് എം എസ് ഡിവിഷൻ സീനിയർ അക്കൗണ്ട്സ് ഓഫീസർ മിസ്റ്റർ എസ് ഫ്രാൻസിസ് ഭദ്രദീപം തെളിയിച്ചു, തുടർന്ന് നടന്ന ദ്വിദിന ശില്പശാലയിലെ ക്ലാസ്സുകൾക്ക് അദ്ദേഹം നേതൃത്വം നൽകി.ഇന്ത്യയിലെ വിവിധ കോളജുകളിൽ നിന്നായി നാൽപതിൽ പരം അധ്യാപകർ പങ്കെടുത്തു .
വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ റിട്ട. വിങ് കമാൻഡർ പ്രമോദ് നായർ രജിസ്ട്രാർ പ്രൊഫ.പി എസ് സുബിൻ ഡീൻ റിസർച്ച് ആൻഡ് ഇന്നോവേഷൻ ലെഫ്. ഡോ. ടി ഡി സുഭാഷ് ഡീൻ അക്കാഡമിക്സ് പ്രൊഫ. ബിന്ദു ഏലിയാസ് പി ആർ ഒ ഷാജി അഗസ്റ്റിൻ ഇ ഇ ഇ ഡിപ്പാർട്ട്മെന്റ് എച്ച് ഒ ഡി പ്രൊഫ. അഖിൽ ബഷിഎന്നിവർ സന്നിഹിതരായിരുന്നു.

Verified by MonsterInsights