ഇലഞ്ഞി : visat എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡിപ്പാർട്മെന്റ് അസോസിയേഷന് തുടക്കമിട്ടു. അതിന്റെ ഭാഗമായി നടത്തിയ ചടങ്ങിൽ ശ്രീ തൽഹത് എ ആർ,പ്രിൻസിപ്പൽ എഞ്ചിനീയർ & കോഫൗണ്ടർ ഓഫ് ഗ്രീനർ ഉൽഘാടനം നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അനൂപ് കെ ജെ അധ്യക്ഷത വഹിച്ചു.സിവിൽ ഡിപ്പാർട്മെന്റ് അസോസിയേഷൻ ലോഗോ റിട്ട. വിംഗ്. കമൻഡർ. പ്രമോദ് നായർ പ്രകാശനം ചെയ്തു. Visat എഞ്ചിനീയറിംഗ് കോളേജ് പബ്ലിക് റിലേഷൻസ് ഓഫീസർ ഷാജി ആറ്റുപുറം, സിവിൽ എഞ്ചിനീയറിംഗ് വകുപ്പ് മേധാവി ടിമി തോമസ് എന്നിവർ പങ്കെടുത്തു.