മോദിക്ക് കീഴിൽ, പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ സൈനിക ശക്തി പ്രയോഗിക്കാൻ സാധ്യത; യുഎസ് റിപ്പോർട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പാകിസ്ഥാൻ പ്രകോപനമുണ്ടാക്കിയാൽ ഇന്ത്യ സൈനിക ശക്തിയുടെ സഹായത്തോടെ പ്രതികരിക്കുമെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. യുഎസ് ഇന്റലിജൻസ് കമ്മ്യൂണിറ്റി റിപ്പോർട്ടിന്റെ വാർഷിക ഭീഷണി വിലയിരുത്തൽ, ഇന്ത്യാ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിൽ പാകിസ്ഥാന് ഒരു ദീർഘകാല ചരിത്രമുണ്ടെന്നും, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ മുൻകാലങ്ങളെ അപേക്ഷിച്ച് സൈനിക ശക്തിയോടെ പ്രതികരിക്കാൻ സാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു.

കശ്‌മീർ പ്രശ്‌നത്തിലും പാക്കിസ്ഥാനിൽ നിന്ന് പുറപ്പെടുന്ന അതിർത്തി കടന്നുള്ള ഭീകരതയിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം പലപ്പോഴും വഷളായിട്ടുണ്ട്. രണ്ട് ആണവ-സായുധ രാഷ്ട്രങ്ങൾക്കിടയിൽ സംഘർഷം ഉണ്ടാകാനുള്ള സാധ്യത കാരണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രതിസന്ധികൾ പ്രത്യേക ആശങ്കയുണ്ടാക്കുന്നുവെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

“2021ന്റെ തുടക്കത്തിൽ നിയന്ത്രണ രേഖയിൽ ഇരുപക്ഷവും വെടിനിർത്തൽ പുതുക്കിയതിനെത്തുടർന്ന് ന്യൂഡൽഹിയും ഇസ്ലാമാബാദും തങ്ങളുടെ ബന്ധത്തിലെ നിലവിലെ ശാന്തത ശക്തിപ്പെടുത്താൻ പ്രതിബദ്ധതരായിരിക്കും.” റിപ്പോർട്ട് കൂട്ടിച്ചേർത്തു