ഇന്ത്യൻ നിർമിത 4ജി നെറ്റ് വർക്ക് അവതരിപ്പിച്ച് ബിഎസ്എൻൽ

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻൽ) വിന്യസിക്കാൻ പോവുന്ന തദ്ദേശീയമായ വികസിപ്പിച്ചെടുത്ത നാലാം തലമുറ 4ജി സാങ്കേതിക വിദ്യ ചിലവ് കുറഞ്ഞതും സുരക്ഷ സംബന്ധിച്ച ആശങ്ക വേണ്ടാത്തതും ആയിരിക്കുമെന്ന് ടെലികോം വകുപ്പ് സെക്രട്ടറി കെ.രാജാരമൺ. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ പ്രാവർത്തികമാവും, സുരക്ഷയും സാമ്പത്തികവും പരിഗണിച്ചാൽ ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വളരെ നിർണായകമാണ്. കാരണം ഇത് നിങ്ങൾക്ക് ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ കഴിയും.

മാത്രമല്ല പിന്നീട് ചൂഷണം ചെയ്യാൻ കഴിയുന്ന മറഞ്ഞിരിക്കുന്ന പിൻവാതിലുകളൊന്നും ഈ നെറ്റ് വർക്കിൽ ഇല്ലെന്ന് നിങ്ങൾ ഉറപ്പാക്കുകയും ചെയ്യാം. അദ്ദേഹം ഇടി  ടെലികോമിനോട് പറഞ്ഞു. വിദേശ നിർമിത ടെലികോം സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നത് പരിമിത പ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്ന ഇന്ത്യയ്ക്ക് തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യ ഒരു നാഴികകല്ലാവും. നിലവിൽ സ്വകാര്യ നോക്കിയ, എറിക്സൺ പോലുള്ള വിദേശ കമ്പനികളേയും വാവേ പോലുള്ള ചൈനീസ് കമ്പനികളേയുമാണ് ഇന്ത്യൻ ടെലികോം കമ്പനികൾ ആശ്രയിക്കുന്നത്.

എന്നാൽ ചൈനീസ് കമ്പനിയായ വാവേയുടെ ടെലികോം ഉപകരണങ്ങളിൽ സുരക്ഷാപ്രശ്നങ്ങളുണ്ടെന്നും ചൈനീസ് കമ്പനിയ്ക്ക് നെറ്റ് വർക്കിലേക്ക് നിയമവിരുദ്ധമായി കടന്നുകയറാനാവുന്ന പിൻവാതിലുകളുണ്ടെന്നും കണ്ടെത്തിയതായി യുകെയിലെ ടെലികോം സേവന ദാതാവായ വോഡഫോൺ മുമ്പ് വെളിപ്പെടുത്തിയിരുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ മിക്കയിടങ്ങളിലും ടെലികോം രംഗത്ത് നിന്ന് വാവേയ്ക്ക് വിലക്ക് നേരിടേണ്ടി വന്നു. ഇന്ത്യയിലും കമ്പനികൾ വാവെയുടെയും സെഡ് ടിഇയുടെയും സാങ്കേതിക വിദ്യകളെ ഒഴിവാക്കുകയാണിപ്പോൾ. കഴിഞ്ഞ വർഷം ജൂലായിലാണ് ബിഎസ്എൻഎൽ ടാറ്റ കൺസൽട്ടൻസിന്റെ നേതൃത്വത്തിലുള്ള (ടിസിഎസ്) കൺസോർഷ്യത്തെ തിരഞ്ഞെടുത്തത്.

സർക്കാർ ഉടമസ്ഥതയിലുള്ള സെന്റർഫോർ ഡെവലപ്പ്മെന്റ് ടെലിമാറ്റിക്സും (സി ഡിഒടി) ഈ കൺസോർഷ്യത്തിലുണ്ട്. ഇവരാണ് തദ്ദേശീയമായി 4ജി സാങ്കേതിക വിദ്യവികസിപ്പിച്ചത്. ബിഎസ്എൻഎലിന് വേണ്ടി അംബാലയിൽ ടിസിഎസും സിഡോട്ടും ചേർന്ന് ട്രയൽ നെറ്റ് വർക്ക് വിന്യസിച്ചിരുന്നു. പരീക്ഷണങ്ങൾക്കൊടുവിൽ ഏപ്രിലിൽ തന്നെ ബിഎസ്എൻഎലിന് വേണ്ടി 4ജി ഉപകരണങ്ങൾ വാങ്ങുന്നതിൽ തീരുമാനമെടുത്തേക്കും. അതേസമയം രാജ്യത്ത് 5ജി സ്പെക്ട്രം ലേലത്തിന് തയ്യാറെടുക്കുകയാണ് ടെലികോം വകുപ്പ്. ഈ വർഷം അവസാനത്തോടെ രാജ്യത്ത് 5ജി സേവന പ്രഖ്യാരിച്ചേക്കും. മുൻനിര സ്വകാര്യ ടെലികോം കമ്പനികൾ 5ജി വിന്യാസത്തിനായി തയ്യാറെടുത്തിട്ടുണ്ട്. അതിനിടെയാണ് ബിഎസ്എൻഎൽ 4ജിയിലേക്ക് മാറാനൊരുങ്ങുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights