ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ അവസരം. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. ജൂനിയർ മാനേജർ (ഫിനാൻസ്), എക്സിക്യൂട്ടീവ് (സിവിൽ), എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ), എക്സിക്യൂട്ടീവ് (സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ), മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികകളിലാണ് നിയമനം നടക്കുന്നത്. ആകെ 642 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്.
ജൂനിയർ മാനേജർ (ഫിനാൻസ്), എക്സിക്യൂട്ടീവ് (സിവിൽ), എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ), എക്സിക്യൂട്ടീവ് (സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ), മൾട്ടി ടാസ്കിംഗ് സ്റ്റാഫ് റിക്രൂട്ട്മെന്റ്.
ആകെ 642 ഒഴിവുകൾ.
ജൂനിയർ മാനേജർ (ഫിനാൻസ്) = 3 ഒഴിവ്
എക്സിക്യൂട്ടീവ് (സിവിൽ) = 36 ഒഴിവ്
എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ) = 64 ഒഴിവ്
എക്സിക്യൂട്ടീവ് (സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ) = 75 ഒഴിവ്
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് = 464 ഒഴിവ്
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപ മുതൽ 1,60,000 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18 വയസ് മുതൽ 33 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ജൂനിയർ മാനേജർ (ഫിനാൻസ്)
അംഗീകൃത സി.എ/ സിഎംഎ യോഗ്യത വേണം
എക്സിക്യൂട്ടീവ് (സിവിൽ)
എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ)
എക്സിക്യൂട്ടീവ് (സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ)
മൾട്ടി ടാസ്കിംഗ് സ്റ്റാഫ്
പത്താം ക്ലാസ് വിജയം. കൂടെ ഒരു വർഷ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്. ഐടി ഐ സർട്ടിഫിക്കറ്റ്.
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കുക.
