ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സിംസിം സ്വന്തമാക്കി യുട്യൂബ്

ന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സിംസിം സ്വന്തമാക്കി യുട്യൂബ്. ഗൂഗിളിന്റെ വീഡിയോ പ്ലാറ്റ്‌ഫോമിലേക്ക് സിംസിന്റെ ഉപയോക്താക്കളെ കൂടി ചേര്‍ക്കാനാണ് തീരുമാനം. വരും ആഴ്ചകളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കും. ഈ ഏറ്റെടുക്കലിനൊപ്പം, പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും വാങ്ങാനും കാഴ്ചക്കാരെ സഹായിക്കുകയാണ് യൂട്യൂബ് ലക്ഷ്യമിടുന്നത്. ഏറ്റെടുക്കലിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

15 വര്‍ഷത്തിലേറെയായി, ചെറുകിട ബിസിനസ്സുകള്‍ ഓണ്‍ലൈനില്‍ വിപുലീകരിക്കുന്നതിന് യൂട്യൂബ് ശ്രദ്ധിക്കുന്നു. കൂടാതെ ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ മുതല്‍ സില്‍ക്ക് സാരികളുടെ വില്‍പ്പനക്കാരെ വരെ പ്രാദേശിക കമ്മ്യൂണിറ്റിക്ക് പുറത്തുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ യൂട്യൂബ് ഉപയോഗിക്കുന്നു. സിംസിമും യൂട്യൂബിലൂടെ വരുന്നതിലൂടെ, ഇന്ത്യയിലെ ചെറുകിട ബിസിനസ്സുകളെയും ചില്ലറ വ്യാപാരികളെയും പുതിയ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവും.

hill monk ad

019 ജൂലൈയിലാണ് അമിത് ബഗാരിയ, കുനാല്‍ സൂരി, സൗരഭ് വസിഷ്ഠ എന്നിവര്‍ ചേര്‍ന്നാണ് സിംസിം സ്ഥാപിച്ചത്. ബഗാരിയയും വസിഷ്ഠയും പേടിഎമ്മില്‍ സീനിയര്‍ വിപി ആയിരുന്നു, സൂരി ഫുഡ്പാണ്ടയുടെ മുന്‍ എംഡിയും സിഒഒയുമാണ്. വീഡിയോകളിലൂടെ ചെറുകിട ബിസിനസ്സുകളെ ഇകൊമേഴ്‌സിലേക്ക് മാറ്റാന്‍ കമ്പനി സഹായിക്കുന്നു. ഇതുവരെ 16 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. യുട്യൂബ് ഏറ്റെടുക്കുന്നതു കൊണ്ട് സിംസിമില്‍ ഉടനടി മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഗൂഗിള്‍ പറഞ്ഞു. എന്തായാലും കുറച്ചു കാലം സിംസിം സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത് തുടരും.

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights