ബാക്കു (അസര്‍ബൈജാന്‍): ലോകകപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. എളവേണില്‍ വാളറിവന്‍, രമിത, ശ്രേയ അഗര്‍വാള്‍ എന്നിവരടങ്ങിയ സംഘം ഫൈനലില്‍ ഡെന്‍മാര്‍ക്കിന്റെ അന്ന നീല്‍സണ്‍, എമ്മ കോച്ച്, റിക്കി ഇബ്സന്‍ എന്നിവരടങ്ങിയ ടീമിനെ തോല്‍പ്പിച്ചു (17-5).
പോളണ്ട് വെങ്കലംനേടി. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ രുദ്രാക്ഷ് പാട്ടീല്‍, പാര്‍ഥ് മഖിജ, ധനുഷ് ശ്രീകാന്ത് എന്നിവരടങ്ങിയ ടീം വെങ്കലപ്പോരാട്ടത്തില്‍ ക്രൊയേഷ്യയോട് തോറ്റു (10-16). പോയന്റ് പട്ടികയില്‍ ഇന്ത്യ നിലവില്‍ അഞ്ചാംസ്ഥാനത്താണ്.