ഇനി നാലു നാള്‍; ചെഞ്ചുമപ്പ് അമ്പിളിമാമനെ കാണാന്‍ കാത്തിരിക്കാം.

നാലു ദിവസം, അതായത് കൃത്യം മാര്‍ച്ച് 14ന് ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ കടന്നുപോകും. അപ്പോള്‍ ഈ ലോകം അമ്പിളി മാമനെ കാണുക വെള്ളിതിങ്കളായല്ല മറച്ച് ചെഞ്ചുമപ്പ് നിറത്തിലാകും. ഇത് തത്സമയം നമുക്ക് കാണാമോ എന്ന് ചോദിച്ചാല്‍. ഉത്തരം നിരാശ ഉണ്ടാക്കുന്നതാണ്. ഇന്ത്യയിലുള്ളവര്‍ക്ക് ഈ ദൃശ്യാനുഭവം തല്‍ക്കാലം നേരിട്ടു കാണാന്‍ നിര്‍വാഹമില്ലെന്നാണ് വിവരം. എങ്കിലും നാസ നിരീക്ഷണം നടത്തുന്നതിനാല്‍ ഇതിന്റെ തത്സമയ ദൃശ്യങ്ങള്‍ ലൈവ് വീഡിയോ സ്ട്രീമിംഗ് നടത്തുന്നത് വഴി കാണാം.

വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവയുടെ ചില ഭാഗങ്ങളില്‍ ഈ അപൂര്‍വ ആകാശ പ്രതിഭാസം നന്നായി കാണാന്‍ കഴിയും അതേസമയം ഇന്ത്യയിലും ഏഷ്യയിലെ മറ്റ് ഭാഗങ്ങളിലും അതിന് സാധിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പ്രകൃതിയിലെ ഈ അപൂര്‍വ ദൃശ്യം ലോകത്തുള്ള എല്ലാവരിലും എത്തണമെന്ന ഉദ്ദേശത്തില്‍, പൂര്‍ണ ചന്ദ്രഗ്രഹണം കാണാനായി നിരവിധി നിരീക്ഷണാലയങ്ങളും ജ്യോതിശാസ്ത്ര സംഘടനകളും തത്സമയ സ്ട്രീം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഭൂമി സൂര്യനും ചന്ദ്രനും ഇടയിലെത്തുന്നു, സൂര്യപ്രകാശ മേല്‍ക്കുന്ന ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നു. ഇതിന്റെ പ്രഭാവത്തില്‍ ചന്ദ്രന്‍ മങ്ങുകയോ ചുവന്ന് നിറത്തിലായി കാണപ്പെടുകയോ ചെയ്യുന്നു. പ്രകൃതിയൊരുക്കുന്ന അപൂര്‍വ ചന്ദ്രഗ്രഹണ കാഴ്ച… തീര്‍ന്നില്ല ഭൂമിയുടെ അന്തരീക്ഷം സൂര്യന്റെ പ്രകാശത്തെ വ്യതിചലിപ്പിക്കുകയും ചുവപ്പ് നിറത്തിലുള്ള പ്രകാശം മാത്രം ചന്ദ്രനില്‍ എത്തും. ചുവപ്പ് നിറത്തിന് പിന്നിലെ കാരണം മനസിലായില്ലേ. ചുവന്ന നിറത്തിലോ ഓറഞ്ച് നിറത്തിലോ ചന്ദ്രനെ കാണാനുള്ള അപൂര്‍വ കാഴ്ചയ്ക്കായി ശാസ്ത്ര ലോകം കാത്തിരിക്കുകയാണ്.

Verified by MonsterInsights