ഇനി യുഎഇയിൽ സ്വന്തമായി ആർക്കും ജോലി കണ്ടെത്താം . ഫ്രീ വിസയും വേണ്ട ആരുടെ കാലും പിടിക്കേണ്ട.

 കുടുംബത്തില്‍ നിന്ന് ആരെങ്കിലും ഗള്‍ഫില്‍ പോയി അല്‍പ്പം മെച്ചപ്പെട്ടാല്‍ ഏതെങ്കിലുമൊരു വിസ സംഘടിപ്പിച്ച് കുടുംബത്തിലെ അടുത്ത ആളെയും കടല്‍ കടത്തും. ഇങ്ങനെയാണ് മലയാളിയുടെ ഗള്‍ഫ് പ്രവാസം വലിയ തോതില്‍ വളർന്നത്. അധികവും ഫ്രീ വിസ എന്ന് അറിയപ്പെടുന്ന വിസിറ്റ് വിസ സംഘടിപ്പിച്ച് നല്‍കുകയാണ് ചെയ്യുന്നത്. ‘അളിയനൊരു ഫ്രീ വിസ’ എന്ന പേരില്‍ ഹിറ്റായ ഒരു ടെലി ഫിലിം പോലും ഇത് സംബന്ധിച്ച് പുറത്തിറങ്ങിയിട്ടുണ്ട്
 വിസ സംഘടിപ്പിച്ച് കൊടുക്കാത്തതിന്റെ പേരില്‍ പിണങ്ങിയ ബന്ധുക്കളും കുറവായിരിക്കില്ല. എന്നാല്‍ ഇപ്പോള്‍ യു എ ഇയില്‍ പണി അന്വേഷിക്കാന്‍ അതിന്റെയൊന്നും ആവശ്യമില്ല. യു എ ഇ സർക്കാർ അവതരിപ്പിച്ച തൊഴില്‍ അന്വേഷക വിസയിലൂടെ ആർക്കും രാജ്യത്ത് എത്തി തൊഴില്‍ അന്വേഷിച്ച് കണ്ടെത്താന്‍ സാധിക്കും. ഇതിലൂടെ വിസിറ്റ് വിസയില്‍ വന്ന് തൊഴില്‍ ചെയ്യുന്നതിന്റെ നിയമ പ്രശ്നങ്ങളും ഒഴിവാക്കാന്‍ സാധിക്കും.

SAP TRAINING

തൊഴിലന്വേഷക വിസ ഒരു വിദേശ പൗരന് രാജ്യത്ത് പ്രവേശിക്കാനും ജോലി അന്വേഷിക്കാനും ഒരു നിശ്ചിത സമയത്തേക്ക് പ്രവർത്തനങ്ങൾ നടത്താനും അനുവദിക്കുന്നു. ജോലി ലഭിച്ച് കഴിഞ്ഞാല്‍ വർക്ക് പെർമിറ്റിലൂടെ രാജ്യത്ത് തുടരാന്‍ സാഘധിക്കും. യു എ ഇക്ക് പുറമെ ജർമ്മനി, ഓസ്ട്രിയ, സ്വീഡൻ, , പോർച്ചുഗൽ എന്നീ രാജ്യങ്ങളും ഇന്ത്യക്കാർക്ക് തൊഴിലന്വേഷക വിസ നൽകുന്നുണ്ട്.

യുഎഇയിലെ തൊഴിൽ അവസരങ്ങൾ കണ്ടെത്താന്‍ ചെയ്യുന്നതിനായി യുവ പ്രതിഭകളെയും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സിംഗിൾ എൻട്രി പെർമിറ്റാണ് തൊഴിൽ പര്യവേക്ഷണ വിസ. തൊഴിൽ പര്യവേക്ഷണ വിസയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിന് ഒരു സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ല എന്നതാണ്.