മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഓഫീസിൽ ക്ഷമയും ജാഗ്രതയും പുലർത്തുക. മറ്റുള്ളവരുടെ ജോലിയിൽ അനാവശ്യമായി ഇടപെടുന്നത് ഒഴിവാക്കുക. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക. ഗവേഷണ വിഷയങ്ങളിൽ താത്പര്യം കാണിക്കും. നിങ്ങളുടെ മനസു പറയുന്നത് കേട്ട് മുന്നോട്ടു പോകുക. ബിസിനസ് രംഗത്ത് വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കാനാകും.
ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിലയേറിയ ചില സാധനങ്ങൾ വാങ്ങിയേക്കും. വിജയത്തിലേക്കുള്ള വഴി കണ്ടെത്തും. പങ്കാളിത്ത ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സ്വാര്‍ത്ഥ മനോഭാവം ഒഴിവാക്കുക. ഭൂമി സംബന്ധവും നിർമാണ സംബന്ധവുമായ കാര്യങ്ങൾ വേഗത്തിൽ നീങ്ങും. നിങ്ങൾക്കു ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.
മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ലാഭം നേടാനുള്ള വഴികൾ കണ്ടെത്തും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക. കരിയറിലും ബിസിനസിലും വളർച്ചയുണ്ടാകും. അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊള്ളുക. അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് നിങ്ങളുടെ സമയം പാഴാക്കരുത്. നിക്ഷേപങ്ങൾ ശ്രദ്ധിച്ചു നടത്തുക.
ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. തൊഴിൽ രംഗത്തും ബിസിനസിലും അവസരങ്ങൾ വർദ്ധിക്കും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ലളിതമായ ജീവിതശൈലി സ്വീകരിക്കുക.
ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ധാർഷ്ട്യവും ഈഗോയും ആർത്തിയും ഒഴിവാക്കുക. ഒരു പ്ലാൻ തയ്യാറാക്കി ജോലിയിൽ പ്രവേശിക്കുക. ബിസിനസിൽ നിങ്ങളെ ഭാഗ്യം തുണക്കും. വ്യക്തിഗത നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ജോലി സ്ഥലത്ത് നിങ്ങൾ മികച്ച പ്രകടനം കാഴ്ച വെയ്ക്കും തുടരും. നിങ്ങളുടെ വിശ്വാസ്യതയും സ്വാധീനവും ജനപ്രീതിയും വര്‍ദ്ധിക്കും.
ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിൽ നിന്നും പ്രതീക്ഷിച്ച ലാഭം നേടും. എല്ലാവരുമായും മികച്ച ബന്ധം നിലനിർത്തും. യാത്രകൾ ചെയ്തേക്കാം. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസിൽ ഉയർച്ച ഉണ്ടാകും. ബിസിനസ് ബന്ധങ്ങൾ ശക്തി പ്രാപിക്കും. നിങ്ങൾ ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളും വിജയിക്കും.
ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: തീരുമാനങ്ങൾ എടുക്കുന്നതിൽ മികവു കാണിക്കും. കരിയറിലും ബിസിനസിലും നിങ്ങൾ ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. വിവേകത്തോടെ പ്രവർത്തിക്കും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക. നിക്ഷേപം നടത്തുന്നതിന് മുമ്പ് ആ രംഗത്തെ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുക.
സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: കഠിനാധ്വാനം ചെയ്യേണ്ട സമയം. ബിസിനസ്സിലെ ഉയര്‍ച്ച താഴ്ചകളില്‍ നിന്ന് കുറച്ച് ആശ്വാസം ലഭിക്കും. ചില പുതിയ ടെക്‌നോളജി ഉപയോഗിച്ച് ജോലി മുന്നോട്ട് കൊണ്ടുപോകും.
നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ കിംവദന്തികളിൽ വീഴരുത്. ഓഫീസിലെ പ്രവർത്തനം മെച്ചപ്പെടാം. കരിയറിലും ബിസിനസിലും അർപ്പണ ബോധം വർദ്ധിപ്പിക്കുക. നിക്ഷേപ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കുക. വഞ്ചിതരാകാതെ സൂക്ഷിക്കുക. സമൂഹത്തിൽ നിങ്ങളുടെ പ്രതിഛായ വർദ്ധിക്കും. തൊഴിൽ കണ്ടെത്താനുള്ള ശ്രമങ്ങൾ ഫലം കാണും.
ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. പ്രൊഫഷണൽ രംഗത്ത് പുരോഗതി ഉണ്ടാകും. എല്ലാവരുടെയും സഹകരണം ലഭിക്കും. കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ ശ്രമിക്കും. പ്രധാനപ്പെട്ട ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുക. പതിവു ജോലികൾ ചെയ്ത് പണം സമ്പാദിക്കാൻ സാധിക്കും. ദൈനംദിന ജോലികൾ പൂർത്തിയാക്കുന്നതിൽ തടസം നേരിടില്ല.
ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്ക് ചില പ്രധാനപ്പെട്ട ഓഫറുകൾ ലഭിക്കും.
ജോലി സ്ഥലത്ത് എല്ലാവരുടെയും സഹകരണം ഉണ്ടാകും. ജോലികൾ സുഗമമായി മുന്നോട്ടു കൊണ്ടു പോകും. ഇന്ന് പ്രധാനപ്പെട്ട ചില ആളുകളെ കണ്ടുമുട്ടാൻ സാധ്യതയുന്നുണ്ട്. ബിസിനസിലെ തടസങ്ങൾ നീങ്ങും. എതിരാളികൾ കുറയും. ബിസിനസിൽ അനാവശ്യ മൽസരങ്ങൾക്കു പിന്നാലെ പോകരുത്. ആകർഷകമായ ചില ഓഫറുകൾ ലഭിക്കും.
ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഏത് കരാറും നേടാനാകും. എന്നാല്‍ നിങ്ങളുടെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. കാരണം നിങ്ങള്‍ ചെയ്ത ജോലിയുടെ ക്രെഡിറ്റ് അവര്‍ സ്വന്തമാക്കിയേക്കാം.