ഏരീസ് (aries – മേടം രാശി): ഇന്ന് ബിസിനസിൽ നിന്ന് പ്രതീക്ഷിച്ചതിലും മികച്ച ലാഭം ലഭിക്കും. ജോലിയില്‍ പുതിയ രീതികള്‍ സ്വീകരിക്കും. നഷ്ട സാധ്യതയുള്ള നിക്ഷേപങ്ങളെ കുറിച്ച് ശ്രദ്ധാലുക്കളായിരിക്കണം.
ടോറസ് (Taurus -ഇടവം രാശി): നിക്ഷേപ സംബന്ധമായ കാര്യങ്ങളില്‍ റിസ്‌ക് എടുക്കരുത്. ഓഫീസിലെ തര്‍ക്കങ്ങളില്‍ നിന്ന് മാറിനില്‍ക്കുക. ബിസിനസ് ആവശ്യങ്ങളിൽ തിരക്കുകൂട്ടരുത്. ബിസിനസ്സ് ലക്ഷ്യങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാകും. ഇടപാടുകളിലെ കാലതാമസം ഒഴിവാക്കുക.
ജെമിനി (Gemini – മിഥുനം രാശി): ഇന്ന് ബിസിനസ്സില്‍ ലാഭം വര്‍ദ്ധിക്കും. ജോലിയിലെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ നിറഞ്ഞ ദിവസമാണിത്. കൃത്യസമയത്ത് നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കണം. സാമ്പത്തികശേഷി വര്‍ദ്ധിക്കും. പുതിയ തൊഴിലവസരങ്ങള്‍ വന്നുചേരും. പുതിയ നിക്ഷേപം നടത്തേണ്ടതില്ല.
കാന്‍സര്‍ (Cancer – കര്‍ക്കിടകം രാശി): ബിസിനസ്സില്‍ സാമ്പത്തിക പുരോഗതി ഉണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് പിന്തുണ ലഭിക്കും. ജോലിയില്‍ കാലതാമസം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുക.
ലിയോ (Leo – ചിങ്ങം രാശി): ഇന്ന് നിങ്ങള്‍ ഓഫീസ് കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ജോലിയില്‍ പുതിയ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ ബിസിനസ്സ് അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങള്‍ മെച്ചപ്പെടും.
വിര്‍ഗോ (Virgo – കന്നി രാശി): ഇന്ന് ഓഹരി വിപണിയിലോ ക്രിപ്‌റ്റോയിലോ നിക്ഷേപിക്കരുത്. നഷ്ടത്തിന് സാധ്യതയുണ്ട്. പ്രധാനപ്പെട്ട ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുക. ബിസിനസ്സിലെ ലാഭ ശതമാനം സാധാരണ നിലയിലായിരിക്കും. ഇടപാടുകളില്‍ ശ്രദ്ധിക്കണം. അപരിചിതരെ പെട്ടെന്ന് വിശ്വസിക്കരുത്.
ലിബ്ര (Libra തുലാം രാശി): ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. വ്യവസായം, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം ഉണ്ടാകും. ബിസിനസ്സില്‍ വളര്‍ച്ചയുണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് ചില ഡീലുകള്‍ ലഭിക്കും.
സ്‌കോര്‍പിയോ (Scorpio വൃശ്ചികം രാശി): ഇന്നത്തെ ദിവസം പേപ്പര്‍ വര്‍ക്കുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം. ബിസിനസ്സില്‍ വളര്‍ച്ച കൈവരിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങള്‍ക്ക് ഉടന്‍ വിജയം ലഭിക്കും.
സാജിറ്റെറിയസ് (Sagittarius ധനു രാശി): ഇന്ന് ബിസിനസ് സംബന്ധമായ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഓഫീസിലെ എല്ലാവരുടെയും വിശ്വാസം നേടാനാകും. സാമ്പത്തിക ലാഭത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കും.
കാപ്രികോണ്‍ (capricon – മകരം രാശി): ബിസിനസ്സ് ജോലികള്‍ വൈകിപ്പിക്കരുത്. ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ അപരിചിതരെ ശ്രദ്ധിക്കണം. ഇന്ന് നിങ്ങളുടെ ബിസിനസ്സില്‍ ലാഭം ഉണ്ടാകും. ബിസിനസ്സ് ഇടപാടുകളില്‍ അശ്രദ്ധ ഒഴിവാക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി): ജോലിയുമായി ബന്ധപ്പെട്ട ഫലങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. ഇന്ന് നിങ്ങളുടെ ജോലിയില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാകും. കടം കൊടുക്കാതിരിക്കുക.
പിസെസ് (Pisces മീനം രാശി): ഇന്ന് നിങ്ങളുടെ സാമ്പത്തികശേഷി വര്‍ധിക്കും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. ബിസിനസ്സില്‍ മികച്ച ഓഫറുകള്‍ ലഭിക്കും.