ഭൂമിയിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഛിന്നഗ്രഹം കത്തിതീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ഒരു ചെറിയ തീഗോളമായിട്ടായിരിക്കും ഛിന്നഗ്രഹം ദൃശ്യമാകുക. അന്തരീക്ഷത്തിൽ പ്രവേശിക്കുന്ന സമയത്ത് തീവ്രമായ താപനില ഛിന്നഗ്രഹത്തെ ഇല്ലാതാക്കും. ഇതിന് മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2013-ൽ റഷ്യയിലെ ചെല്യാബിൻസ്‌കിൽ സമാന രീതിയിൽ ഛിന്നഗ്രഹം പൊട്ടിത്തെറിച്ച് നാശം ഉണ്ടായിരുന്നു.ഈ നാശനഷ്ടങ്ങൾ ഇത്തരത്തിൽ ഗ്രഹങ്ങൾ പൊട്ടിത്തെറിച്ചാൽ ഉണ്ടാക്കുന്ന ആഘാതത്തെ പറ്റി അവബോധം ഉണ്ടാക്കിയിട്ടുണ്ട്.നാസ, യൂറോപ്യൻ ബഹിരാകാശ ഏജൻസി തുടങ്ങിയ ബഹിരാകാശ ഏജൻസികൾ ഭൂമിക്ക് സമീപമുള്ള വസ്തുക്കളെ കണ്ടെത്താനും ട്രാക്കുചെയ്യാനുമുള്ള അവരുടെ കഴിവുകൾ തുടർച്ചയായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭൂമിക്ക് അപകടമുണ്ടാക്കിയേക്കാവുന്ന വലിയ ഛിന്നഗ്രഹങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കാനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും സാധ്യതയുള്ള ഭീഷണികൾ മനസ്സിലാക്കുന്നതിനും ഈ ശ്രമങ്ങൾ നിർണായകമാണ്. ഇന്ന് 9:45 ആകുമ്പോഴേക്കും വടക്കൻ സൈബീരിയയിൽ ഇത് ദൃശ്യമാകുന്നത് കാണാൻ കാത്തിരിക്കുകയാണ് നിരീക്ഷകരും.