ഇനി ഇന്റര്‍നെറ്റ് ഇല്ലാതെയും വാട്‌സ്ആപ്പില്‍ ഫോട്ടോകളും വീഡിയോകളും അയക്കാം; പുതിയ ഫീച്ചര്‍ വരുന്നു.

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ ഫോട്ടോകളും വീഡിയോകളും ഫയലുകളും അയക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ പങ്കുവെയ്ക്കുന്ന ഫയലുകള്‍ എന്‍ക്രിപ്റ്റഡ് ആയിരിക്കും. ഇതുവഴി തട്ടിപ്പില്‍ നിന്ന് സംരക്ഷണവും ഉറപ്പുനല്‍കും. ഉടന്‍ തന്നെ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിച്ചേക്കും.

പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിവിധ കാര്യങ്ങള്‍ക്ക് അനുവാദം നല്‍കിയാല്‍ മാത്രമേ ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കൂ. ഓഫ്ലൈന്‍ ഘട്ടത്തിലുള്ള ഫയല്‍ പങ്കിടലിന് സമീപത്തുള്ള ഫോണുകള്‍ കണ്ടെത്തുക എന്നതാണ് പ്രധാനം. ഈ ഫീച്ചറിനെ പിന്തുണയ്ക്കുന്ന ഫോണുകളിലേക്ക് മാത്രമേ ഫയലുകള്‍ അയക്കാന്‍ സാധിക്കൂ. തൊട്ടടുത്ത് നിന്ന് ഫയല്‍ പങ്കിടുന്നതിനായി ആദ്യം ബ്ലൂടൂത്ത് വഴി സമീപത്തുള്ള ഫോണുകള്‍ സ്‌കാന്‍ ചെയ്ത് കണ്ടെത്തേണ്ടതുണ്ട്. ഇതിന് ആപ്പിന് അനുവാദം നല്‍കണം.

https://chat.whatsapp.com/KUI2DpZAXELDH4Y0YT0KHk

ഫോണിലെ സിസ്റ്റം ഫയലുകളും ഫോട്ടോ ഗാലറിയും ആക്സസ് ചെയ്യാനും വാട്‌സ്ആപ്പിന് അനുമതി ആവശ്യമാണ്. എങ്കില്‍ മാത്രമേ ഫയലുകള്‍ പങ്കുവെയ്ക്കാന്‍ സാധിക്കൂ.മറ്റ് ഫോണുകളുമായി കണക്റ്റുചെയ്യാന്‍ കഴിയുന്നത്ര അടുത്താണോ എന്ന് പരിശോധിക്കാന്‍ ആപ്പിന് ലൊക്കേഷന്‍ അനുമതിയും ആവശ്യമാണ്. ഈ അനുമതികള്‍ക്കിടയിലും ഫോണ്‍ നമ്പറുകള്‍ മറയ്ക്കുന്നതിനാലും പങ്കിട്ട ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനാലും സുരക്ഷയെ കുറിച്ച് ആശങ്ക വേണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Verified by MonsterInsights