ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസ്‌ക് മാനേജ്‌മെന്റ് (ഐആർഎം) ഇന്ത്യ അഫിലിയേറ്റ്, റിലയൻസ് ജിയോയുമായി ധാരണാപത്രം ഒപ്പുവച്ചു

കൊച്ചി / മുംബൈ ; ടെലികോം വ്യവസായത്തിൽ എന്റർപ്രൈസ് റിസ്ക് മാനേജ്മെന്റിന്റെ (ഇആർഎം) ആവശ്യകതയും പ്രാധാന്യവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസ്‌ക് മാനേജ്‌മെന്റ് (ഐആർഎം) ഇന്ത്യ അഫിലിയേറ്റ്, ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. 140 ലധികം രാജ്യങ്ങളിലായി ഈആർഎം യോഗ്യത നിയന്ത്രിക്കുന്ന ലോകത്തെ മുൻനിര പ്രൊഫഷണൽ സ്ഥാപനമാണ് ഐആർഎം.

ഇന്ത്യൻ ടെലികോം മാർക്കറ്റിലെ സിംഹഭാഗവും കൈവശമുള്ള റിലയൻസ് ജിയോ, ഈ വിജ്ഞാന പങ്കാളിത്തത്തിന്റെ ഭാഗമായി ഐആർഎം ഇന്ത്യ അഫിലിയേറ്റുമായി ചേർന്ന് വെബിനാറുകൾ, ചർച്ചകൾ, വ്യവസായ സമ്മേളനങ്ങൾഎന്നിവ സംഘടിപ്പിക്കും. ഒപ്പം ടെലികോം മേഖലയിലെ അപകടസാധ്യതകളും അത് ഒഴിവാക്കാനാവശ്യമായ വിവരശേഖരവും ഉൾപ്പെടുന്ന ഈആർഎം, റിസ്ക് ഇന്റലിജൻസ് എന്നിവ വർദ്ധിപ്പിക്കുന്നതിന് വിജ്ഞാന വികസനത്തിനായുള്ള സാമഗ്രികളും സംഭാവന ചെയ്യും.

“ഇആർഎം പരിശോധനകൾക്കും പഠനത്തിനും ലോകത്തെ പ്രമുഖ പ്രൊഫഷണൽ ബോഡിയുമായി പങ്കാളിയാകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങളുടെ അപകട നിവാരണ പ്രക്രിയയും സമ്പ്രദായങ്ങളും അന്തർദേശീയ നിലവാരത്തിന് തുല്യമാണ്, കൂടാതെ ഐആർഎമ്മിനൊപ്പം ആഗോള ചിന്താ നേതൃത്വത്തെ നയിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു” എന്ന് പങ്കാളിത്തത്തെക്കുറിച്ചു റിലയൻസ് ജിയോ റിസ്‌ക് മാനേജ്‌മെന്റ് മേധാവി സച്ചിൻ മുത്ത പറഞ്ഞു.

പ്രബലവും സ്വാശ്രയമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ റിസ്ക്-ഇന്റലിജന്റ് സ്ഥാപനങ്ങളുടെ ശക്തമായ ആവാസവ്യവസ്ഥ വികസിപ്പിക്കുക എന്ന ഐആർഎം ഇന്ത്യ അഫിലിയേറ്റിന്റെ ദൗത്യത്തിന്റെ ഭാഗമാണ് ഈ സഹകരണം. സിപ്ല, അൾട്രാടെക്, ഐഎച്ച്സിഎൽ, എൻഐഎംഎസ്എംഇ (എംഎസ്എംഇ മന്ത്രാലയം), എഐസിടിഇ (വിദ്യാഭ്യാസ മന്ത്രാലയം) എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുമായി ഐആർഎം അടുത്തിടെ വിജ്ഞാന പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

കെപിഎംജിയുടെ സമീപകാല പഠനത്തിൽ ടെലികോം വ്യവസായത്തിലെ അപകടസാധ്യതകൾ ഗണ്യമായി വർധിക്കുകയും റിസ്‌ക് മാനേജ്‌മെന്റ് ടെലികോമുകൾക്ക് കൂടുതൽ വെല്ലുവിളികൾ നൽകുന്നതുമായി പറയുന്നു. നിക്ഷേപം, ജീവനക്കാർ, വിതരണ ശൃംഖല, റെഗുലേറ്ററി, സൈബർ റിസ്ക് എന്നിവയുമായി ബന്ധപ്പെട്ടതാണ് ടെലികോമിലെ പ്രധാന അപകടസാധ്യത മേഖലകൾ. രാഷ്ട്രങ്ങളുടെയും പൗരന്മാരുടെയും സാമ്പത്തിക ക്ഷേമത്തിനായി കരുത്തുറ്റതും  സുരക്ഷിതവുമായ ഒരു ടെലികമ്മ്യൂണിക്കേഷൻ ശൃംഖല ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം കോവിഡ് പാൻഡെമിക് തെളിയിച്ചിട്ടുണ്ട് എന്നും പഠനം പറയുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥാപനങ്ങളിൽ റിസ്ക് ഇന്റലിജൻസ് വർധിപ്പിക്കേണ്ട ആവശ്യകത ഉയരുന്നത്.

Verified by MonsterInsights