IPL താരലേലം ഡിസംബറിൽ; വേദിയാകാൻ കൊച്ചി

അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള താരങ്ങളെ കണ്ടെത്തുന്നതനുള്ള ലേലം കൊച്ചിയിൽ നടക്കും. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. 2022ന് സീസണിന് മുന്നോടിയായി മെഗാ താരലേലം നടന്ന സാഹചര്യത്തില്‍ ഇത്തവണ ഒറ്റദിവസം കൊണ്ട് അവസാനിക്കുന്ന മിനി ലേലമായിരിക്കും നടക്കുകയെന്നും ബിസിസിഐ അറിയിച്ചു. ഡിസംബർ 234ന് ആയിരിക്കും ലേലം നടക്കുക.

ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. കഴിഞ്ഞ സീസണിൽ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും.ഏറ്റവും കൂടുതല്‍ പണം മിച്ചമുള്ളത് പഞ്ചാബ് കിങ്‌സിന്റെ പക്കലാണ്. 3.45 കോടി രൂപയാണ് അവരുടെ കൈവശം മിച്ചമുള്ളത്.

 

ചെന്നൈ സൂപ്പർ കിംഗ്സ് (2.95 കോടി രൂപ), റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (1.55 കോടി രൂപ), രാജസ്ഥാൻ റോയൽസ് (95 ലക്ഷം രൂപ), കൊല്‍ക്കത്ത-45 ലക്ഷം, ഗുജറാത്ത് ടൈറ്റാന്‍സ്-15 ലക്ഷം, മുംബൈ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി കാപിറ്റല്‍ എന്നീടീമുകളുടെ കൈവശം 10 ലക്ഷം എന്നിങ്ങനെയും ലഖ്നൗ സുപ്പർ ജയിന്റ്സിന്‌റെ പക്കൽ ഒരു രൂപ പോലും മിച്ചമില്ല.

ഈ മാസം 15നു മുൻപ് ഫ്രാഞ്ചൈസികൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കണം.ഒഴിവാക്കുന്ന കളിക്കാരുടെ ലിസ്റ്റ് ഫ്രാഞ്ചൈസികള്‍ സമര്‍പ്പിച്ചതിന് ശേഷം ഡിസംബര്‍ ആദ്യത്തോടെ ലേലത്തിനുള്ള പ്ലെയര്‍ പൂളിനെ അന്തിമമാക്കും.

Verified by MonsterInsights