ഇരട്ടി റിട്ടേൺസ്, ഇരട്ടി നേട്ടം… പോസ്റ്റ് ഓഫീസിന്റെ കിടിലൻ നിക്ഷേപ പദ്ധതികളെക്കുറിച്ചറിയാം.

ഭാവിയിൽ പണം ഇരട്ടിയാക്കാൻ സഹായകരമാകുന്ന രീതിയിൽ നിരവധി സമ്പാദ്യ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. നിക്ഷേപത്തിന് സുരക്ഷിതവും ഉറപ്പായതുമായ റിട്ടേൺസ് വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് സ്കീമുകൾ ഇതിനോടകം തന്നെ സാധാരണക്കാർ ഏറ്റെടുക്കുകയും അവർക്ക് ഗുണകരമാകുന്നതുമാണ്. അത്തരത്തിൽ മികച്ച വരുമാനം ഉറപ്പാക്കുന്ന പദ്ധതികളിലൊന്നാണ് കിസാൻ വികാസ് പത്ര പദ്ധതി. 1988ലാണ് ഇന്ത്യാ പോസ്റ്റ് ഈ പദ്ധതി അവതരിപ്പിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, “ആളുകളിൽ ദീർഘകാല സാമ്പത്തിക അച്ചടക്കം പ്രോത്സാഹിപ്പിക്കുക” എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.Verified by MonsterInsights