ഇരുകൈകളും മാറ്റിവെക്കുന്ന ഏഷ്യയിലെ ആദ്യ ശസ്ത്രക്രിയ ഇന്ത്യയിൽ; 16 മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയമെന്ന് ഡോക്ടർമാർ

 

 

 ഇരുകൈകളും മാറ്റിവെക്കുന്ന ഏഷ്യയിലെ ആദ്യ ശസ്ത്രക്രിയ മുംബൈയിൽ നടന്നു. 16 മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. രാജസ്ഥാനിലെ അജ്മീറിൽ നിന്നുള്ള 33 കാരനായ പ്രേമ റാം എന്നയാളാണ് ഇരുകൈകളും മാറ്റിവെക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായ ഏഷ്യയിലെ ആദ്യ പുരുഷൻ എന്ന നേട്ടം കൈവരിച്ചത്. ഇന്ത്യൻ വൈദ്യശാസ്ത്രരംഗത്ത് ഏറ്റവും വലിയ നാഴികക്കല്ലായ ഈ നേട്ടം മുംബൈയിലെ ഗ്ലോബൽ ആശുപത്രിയിലാണ് സംഭവിച്ചതെന്ന് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു

പത്ത് വർഷം മുമ്പ് വൈദ്യുതാഘാതമേറ്റതിനെ തുടർന്നാണ് പ്രേമറാമിന് രണ്ടു കൈകളും നഷ്ടപ്പെട്ടത്. വയലിൽ ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതിത്തൂണിൽ ഇടിക്കുകയായിരുന്നു. അന്ന് ഇയാളുടെ രണ്ടു കൈകൾക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ജീവൻ രക്ഷിക്കാൻ ഇരുകൈകളും മുറിച്ചുമാറ്റാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.

SAP TRAINING

ആദ്യം കൈപ്പത്തികൾ മുറിച്ചുമാറ്റിയെങ്കിലും അണുബാധ ബാധിച്ചതോടെ തോളിന് മുകളിൽവെച്ച് ഇരു കൈകളും മുറിച്ചു മാറ്റുകയായിരുന്നു. ഇതോടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പ്രേമറാമിന് മറ്റുള്ളവരെ കൂടുതൽ ആശ്രയിക്കേണ്ടി വന്നു. എന്നാൽ തനിക്ക് സംഭവിച്ച ദുരന്തത്തിൽ അദ്ദേഹം പതറിയില്ല. മനോധൈര്യത്തോടെ ജീവിതത്തെ നേരിട്ടു. ഒടുവിൽ കാലങ്ങൾ കൊണ്ട് പേന പിടിച്ച് എഴുതാൻ റാമിന് സാധിച്ചു. ഇപ്പോൾ അദ്ദേഹത്തിന് കാലുകൾകൊണ്ട് എഴുതാൻ അനായാസം സാധിക്കും .

Verified by MonsterInsights