പ്രതിഭാശാലികളായ കളിക്കാരെ വളരെ പെട്ടെന്നു തന്നെ തിരിച്ചറിയാന്‍ അസാധാരണ മിടുക്കുണ്ടായിരുന്ന ക്യാപ്റ്റനാണ് മുന്‍ ഇതിഹാസം എംഎസ് ധോണി. കളിവുള്ള കളിക്കാര്‍ക്കു പരമാവധി അവസരങ്ങള്‍ നല്‍കി അവരെ വളര്‍ത്തിക്കൊണ്ടു വരാന്‍ അദ്ദേഹം എല്ലായ്‌പ്പോഴും മുന്‍കൈയെടുക്കുകയും ചെയ്തിരുന്നു. ഈ തരത്തില്‍ ധോണി ക്യാപ്റ്റനായിരിക്കെ ടീമിലെത്തുകയും പിന്നീട് സൂപ്പര്‍ താര പദവയിലേക്കുയരുകയും ചെയ്ത ഒരുപാട് കളിക്കാരെ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.
ലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരടക്കം പലരെയും ഇക്കൂട്ടത്തില്‍ എടുത്തു പറയാവുന്നതാണ്. എന്നാല്‍ ധോണിയുടെ കണ്ടെത്തലായ മറ്റൊരു വമ്പന്‍ താരമുണ്ട് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണിത്.