ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്ലേസ്മെന്റ് സെല്ലിന്റെയും സംയുകതാഭിമുഖ്യത്തിലുള്ള നിയുക്തി 2022 മെഗാ ജോബ് ഫെയര്‍ നവംബര്‍ 26ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗദായകര്‍ ഒഴിവ് വിവരങ്ങള്‍ നവംബര്‍ 16നകം mpmempcentre@gmail.com എന്ന ഇ-മെയിലിലോ 8078428570 എന്ന വാട്ട്സ് ആപ് നമ്പറിലോ അയക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു