കേരളത്തിലെ രണ്ട് സർവകലാശാലകൾ വ്യാജം, പഠിച്ചിറങ്ങിയവരുടെ സർട്ടിഫിക്കറ്റിന് മൂല്യമില്ല; മുന്നറിയിപ്പുമായി കേന്ദ്രം.

കേരളത്തിൽ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികൾ പ്രവർത്തിക്കുന്നതായി കേന്ദ്ര സർക്കാർ. പുതുക്കിയ പട്ടിക പ്രകാരം കോഴിക്കോട് കുന്നമംഗലത്തുള്ള ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഒഫ് പ്രൊഫറ്റിക് മെഡിസിൻ ആണ് ഇപ്പോൾ വ്യാജ സർവകലാശാലയുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. നേരത്തേ കേരളത്തിൽ നിന്ന് ഒരു സർവകലാശാല മാത്രമാണ് ഈ പട്ടികയിൽ ഉണ്ടായിരുന്നത് (St John’s University, Kishanattam).

രാജ്യത്ത് ആകെ 21 വ്യാജ സർവകലാശാലകളാണുള്ളത്. ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ ഡൽഹിയിലാണ്. രാജ്യ തലസ്ഥാനത്തെ എട്ട് വ്യാജ സർവകലാശാലകളാണ് പട്ടികയിലുള്ളത്. ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കാനുള്ള നിയമനടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. വ്യാജ സർവകലാശാലകളുടെ പട്ടിക വെളിപ്പെടുത്തി വിദ്യാർത്ഥികളെ രക്ഷിക്കാനും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ ഇന്നലെ ലോക്‌സഭയിൽ എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. 2014നും 2024നും ഇടയിൽ 12 വ്യാജ സർവകലാശാലകൾ പൂട്ടിയതായും മന്ത്രി പറഞ്ഞു.

Verified by MonsterInsights