തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിടനികുതി അടുത്ത മാര്‍ച്ച് 31-നകം പരിഷ്കരിക്കും. അടുത്ത സാമ്പത്തികവര്‍ഷംമുതല്‍ കെട്ടിടനികുതി പരിഷ്കരണം വര്‍ഷത്തിലൊരി ക്കല്‍ നടത്താനും തീരുമാനമായി. 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ തറവിസ്തീര്‍ണമുള്ള വീടുകളുടെ നികുതി 15 ശതമാനം കൂട്ടും. തറപാകാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇനം പരിഗണിക്കാതെ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തിലാണ് നികുതിവര്‍ധന. ഏപ്രില്‍ ഒന്നുമുതല്‍ നിര്‍മിച്ച വീടുകള്‍ക്ക് വര്‍ധന ബാധകം. 50 ചതുരശ്ര മീറ്ററിന് (538.196 ചതുരശ്രയടി) മുകളിലുള്ള വീടുകളെ തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിടനികുതി പരിധിയില്‍ കൊണ്ടുവരാനും മന്ത്രിസഭ തീരുമാനിച്ചു.