കുടുംബശ്രീ വഴി നികത്താവുന്നത് രണ്ട് ഒഴിവ് മാത്രം; RCCയിൽ നടത്തിയത് 300 ലധികം നിയമനങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കുടുംബശ്രീ നടത്തിയത് 300 ൽ അധികം നിയമനങ്ങൾ. നഴ്സിംഗ് അസിസ്റ്റന്റും, ഫാർമസിസ്റ്റും അടക്കമുള്ള നിർണായക തസ്തികകളിൽ വരെ കുടുംബശ്രീ വഴി താൽക്കാലിക നിയമനങ്ങൾ നടത്തി. കുടുംബശ്രീയ്ക്ക് കീഴിൽ കേരള ശ്രീ രൂപീകരിച്ചാണ് നിയമനം.

സ്വീപ്പർ, ക്ലീനർ അടക്കമുള്ള തസ്തികകളിലേയ്ക്ക് മാത്രമാണ് കുടുംബശ്രീ മുഖേന നിയമനങ്ങൾ നടത്താൻ അനുമതിയുള്ളത്.  നഴ്സിംഗ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ സുപ്രൈവസർ തുടങ്ങി ബയോ മെഡിക്കൽ എഞ്ചിനീയറെ വരെ കുടുംബശ്രീ വഴി നിയമിച്ചു.  ഇത്തരത്തിൽ സാങ്കേതിക പരിജ്ഞാനം വേണ്ട ജോലികളിലാണ് കൃത്യമായ ഇന്റർവ്യു പോലും നടത്താതെ കുടുംബശ്രീയിലെ ഒരു യൂണിറ്റ് നിയമനം നൽകിയത്.

കുബശ്രീ ജില്ല മിഷന് കീഴിൽ കേരളശ്രീടും എന്ന പേരിൽ യൂണിറ്റ് രൂപീകരിച്ചായിരുന്നു നിയമനം. മൂന്ന് മുതൽ ആറ് മാസത്തേയ്ക്കാണ് നിയമനം. എങ്ങനെ യോഗ്യരായവരെ കണ്ടെത്തി എന്ന് അന്വേഷിച്ചപ്പോൾ മെഡിക്കൽ കോളേജ് പരിസരത്ത് ഉള്ളവർക്ക് മുൻഗണന നൽകിയെന്നായിരുന്നു കേരളശ്രീ ചുമതല വഹിക്കുന്നവരുടെ മറുപടി. ഒപ്പം RCC നിയമനങ്ങൾക്ക് കമ്മീഷനായി തുക ഒന്നും ഈടാക്കാറില്ല എന്നും ഇവർ ന്യൂസ് 18 നോട് പറഞ്ഞു. കോവിഡ് കാലമായതിനാലാണ് നിയമന ചുമതല കുടുംബശ്രീയ്ക്ക് നൽകിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇത്തരം ഉയർന്ന തസ്തികയിലെ നിയമനങ്ങൾ ഇപ്പോഴും കുടുംബശ്രീയ്ക്ക് നൽകുന്നുണ്ട്. അതിന് തെളിവാണ് എസ് എ റ്റി ആശുപത്രിയിലെ കൂട്ടിരിപ്പ് കേന്ദ്രത്തിലേയ്ക്ക് മാനേജർ തസ്തികയിലടക്കം കുടുംബശ്രീ മുഖേന നിയമനം നടത്താൻ മുൻഗണന പട്ടികയ്ക്കായി കോർപറേഷൻ പാർലമെന്ററി പാർട്ടി നേതാവായ DR അനിൽ കത്ത് തയ്യാറാക്കിയത്.
 
Verified by MonsterInsights