കുറഞ്ഞ പലിശയിൽ പേഴ്സണൽ ലോൺ എടുക്കാം; വിവിധ ബാങ്കുകളിലെ പലിശനിരക്കുകളിതാ.

പണത്തിന് അത്യാവശ്യം വന്നാൽ ആളുകൾ എളുപ്പത്തിൽ പണം ലഭിക്കുന്ന മാർഗങ്ങളാണ് ആദ്യം നോക്കുക. ആവശ്യത്തിനുളള പണം കിട്ടിയില്ലെങ്കിൽ പേഴ്‌സണൽ ലോൺ എടുക്കേണ്ടി വന്നേക്കാം. പേഴ്സണൽ ലോണുകൾ പലപ്പോഴും പലരുടെയും ലാസ്റ്റ് ചോയ്സായിരിക്കും. കാരണം ഏതെങ്കിലും തരത്തിലുള്ള സെക്യൂരിറ്റി ഇല്ലാതെയാണ് ബാങ്കുകൾ വായ്പാതുക നൽകുന്നത് എന്നതിനാൽ വ്യക്തിഗത വായ്പകൾക്ക് സാധാരണയായി മറ്റ് വായ്പകളേക്കാൾ ഉയർന്ന പലിശനിരക്ക് ഉണ്ടായിരിക്കും.എന്നാൽ ഇത്തരത്തിലുള്ള വായ്പയ്ക്ക് ബാങ്ക് പ്രത്യേക ഫീസും ചാർജുകളും ചുമത്തുന്നുണ്ട്. ഫീസും ചാർജുകളും ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കും. കൂടാതെ തുക, കാലാവധി, ക്രെഡിറ്റ് സ്കോർ എന്നിവയെ ആശ്രയിച്ച് പലിശ നിരക്കും വ്യത്യാസപ്പെടും. വ്യക്തിഗത വായ്പയ്ക്ക് വിവിധ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ അറിഞ്ഞുവെയ്ക്കാം.

 ബാങ്ക് ഓഫ് ഇന്ത്യ

ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ കുറഞ്ഞ നിരക്കിൽ വായ്പകൾ നൽകുന്നുണ്ട്. 20 ലക്ഷം വരെയുള്ള പേഴ്സണൽ ലോണിന്, 84 മാസ കാലാവധിയിൽ നൽകുന്നതിന് 9.90 ശതമാനം മുതൽ 14.75 ശതമാനം വരെയാണ് പലിശനിരക്ക് ഈടാക്കുന്നത്.

ബാങ്ക് ഓഫ് മഹാരാഷ്ട്ര

20 ലക്ഷം വരെയുള്ള വ്യക്തിഗത  വായ്പകൾക്ക് 84 മാസത്തേക്ക് ബാങ്ക് ഓഫ് മഹാരാഷ്ട്ര 10 ശതമാനം പലിശ ഈടാക്കുന്നു

ഇൻഡ് ഇൻഡ് ബാങ്ക്

ഇൻഡ് ഇൻഡ് ബാങ്ക് 30,000 രൂപ മുതൽ 25 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക്,  12 മുതൽ 60 മാസം വരെയുള്ള കാലയളവിൽ10.26 ശതമാനം മുതൽ  32.53 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്ക്

പിഎൻബി 60 മാസത്തേക്ക് 10 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ നല്‍കുന്നതിന് 10.40 ശതമാനം മുതല്‍ 16.95 ശതമാനം വരെ പലിശയാണ് ഈടാക്കുന്നത്.

ആക്സിസ് ബാങ്ക്

50000 രൂപ മുതൽ 40 ലക്ഷം രൂപവരെയുള്ള വായ്പകൾ 60 മാസത്തേക്ക് ലഭ്യമാക്കുന്നതിന് 10.49 ശതമാനം മുതൽ 22 ശതമാനം വരെ      
നിരക്ക് ഈടാക്കുന്നുണ്ട്.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

ഐഡിഎഫ്‌സി ബാങ്  ഒരു കോടി രൂപ വരെ വയക്തിഗത വായ്പയിനത്തിൽ നല്‍കുന്നു. 6 മാസം മുതല്‍ 60 മാസത്തേക്ക് 10.49 ശതമാനമാണ് പലിശനിരക്ക്

ഐസിഐസിഐ ബാങ്ക്

50000 രൂപ മുതൽ 50 ലക്ഷം രൂപ വരെയുള്ള വായ്കൾ 12 മുതൽ 72 മാസ കാലയളവിൽ ലഭ്യമാക്കുന്നതിന് 10.75 ശതമാനം മുതൽ 19 ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്.    

എച്ച്ഡിഎഫ്‍സി ബാങ്ക്

40 ലക്ഷം രൂപ വരെ പേഴ്സണൽ ലോണായി നൽകും. 12 മുതൽ   60 മാസം വ രെ കാലാവധിയിലെ വായ്പക്ക് 10.50 ശതമാനം മുതൽ  24 ശതമാനം വരെയാണ് പലിശനിരക്ക്.

Verified by MonsterInsights