ലോകം കേരളത്തിലേക്കെന്ന് മന്ത്രി; വിനോദസഞ്ചാരമേഖലയിൽ പുത്തൻ അധ്യായമെഴുതി കേരളാ ടൂറിസം.

വിനോദസഞ്ചാരികളെ ഏറ്റവുമധികം സ്വാഗതംചെയ്യുന്ന പ്രദേശമെന്ന ഖ്യാതി നേടി കേരളം. പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ് ഫോമായ ബുക്കിങ് ഡോട്ട് കോം ആഗോളാടിസ്ഥാനത്തിൽ നടത്തിയ സർവേയിലാണ് ‘മോസ്റ്റ് വെൽക്കമിങ് റീജൻ’ വിഭാഗത്തിൽ കേരളം ഒന്നാമതെത്തിയത്.

വിനോദസഞ്ചാരികളിൽനിന്നുള്ള 232 ദശലക്ഷത്തിലധികം അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ആതിഥ്യമര്യാദ, സൗഹൃദാന്തരീക്ഷം, കോവിഡ് കാലത്തെ ആരോഗ്യ, ശുചിത്വ പരിപാലനം തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം.

സംസ്ഥാന സർക്കാരിനും വിനോദ സഞ്ചാര വകുപ്പിനും ഏറെ അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. ആതിഥ്യ മര്യാദ, സൗഹൃദാന്തരീക്ഷം, കോവിഡ് കാലത്തെ ആരോഗ്യ ശുചിത്വ പരിപാലനം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരം. വിനോദസഞ്ചാരികളിൽ നിന്നുള്ള 232 ദശലക്ഷത്തിലധികം അവലോകനങ്ങൾ അടിസ്ഥാനമാക്കിയാണ് ബുക്കിംഗ് ഡോട്ട് കോം പട്ടിക തയ്യാറാക്കിയതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പറഞ്ഞു.

achayan ad

ഇന്ത്യയിൽ സഞ്ചാരികളെ ഏറ്റവുംകൂടുതൽ സ്വാഗതം ചെയ്യുന്ന അഞ്ചുപ്രദേശങ്ങളിൽ മാരാരിക്കുളം, തേക്കടി, വർക്കല എന്നിവയുൾപ്പെടുന്നു. പലോലെം, അ​ഗോണ്ട എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റിടങ്ങൾ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights