മഞ്ഞുപുതച്ച് മൂന്നാര്‍; താപനില പൂജ്യത്തിനും താഴെ

വിദേശരാജ്യങ്ങളെ അനുസ്മരിപ്പിക്കുംവിധം മഞ്ഞിന്‍റെ വെള്ളപ്പുതപ്പണിഞ്ഞ് മൂന്നാർ. ഈ വര്‍ഷം ഇതാദ്യമായി മൂന്നാറിലെ താപനില പൂജ്യത്തിനും താഴെയെത്തി. ചെണ്ടുവര, വട്ടവട തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെട്ടത്. അര്‍ധരാത്രി ഒരു മണിയ്ക്കു ശേഷം പുലര്‍ച്ചെ സൂര്യനുദിക്കുന്നത് വരെ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഡിസംബറില്‍ മൂന്നാറില്‍ സ്വാഭാവികമായുള്ള തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല. പകരം ജനുവരി പകുതിയോടടുത്തപ്പോഴാണ് ഇത്തരത്തില്‍ കടുത്ത ശൈത്യം രേഖപ്പെടുത്തുന്നത്.


visat 1

ബുധനാഴ്ച രാവിലെ മൂന്നാര്‍ ടൗണിനോടു ചേര്‍ന്ന് കെ.ടി.ഡി.സി ടീ കൗണ്ടിറിസോര്‍ട്ടിനു സമീപത്തായി കനത്ത മഞ്ഞുവീഴ്ച ഉണ്ടായി.
തേയിലത്തോട്ടങ്ങളിലും വലിയ തോതിലുള്ള മഞ്ഞു വീഴ്ചയാണുണ്ടായത്. ഇത് തേയിലയുടെ ഉത്പാദനത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

Verified by MonsterInsights