മാതാപിതാക്കൾക്കുള്ള ടോട്ടോ ലേണിങിന് സ്റ്റാർട്ട് ആപ്പിന് എജ്യുക്കേഷൻ അലയൻസ് ഫിൻലൻഡ് അംഗീകാരം

കുട്ടികളുടെ പരിപാലനത്തിനായി മാതാപിതാക്കൾക്ക് മതിയായ പരിശീലനവും നിർദേശവും നൽകുന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ ടോട്ടോ ലേണിങ് എന്ന സ്റ്റാർട്ട് ആപ്പിന് എജ്യുക്കേഷൻ അലയൻസ് ഫിൻലൻഡ് അംഗീകാരം. ലോകത്തെ മികച്ച വിദ്യാഭ്യാസ സമ്പ്രദായങ്ങളിലൊന്ന് നിലനിൽക്കുന്ന രാജ്യമാണ് ഫിൻലൻഡ്. അന്താരാഷ്ട്ര റാങ്കിങിലും മൂല്യനിർണയത്തിലും ഇവർ പതിവായി ഒന്നാമതെത്താറുണ്ട്.

ഫിൻലൻഡിലെ വിദ്യാഭ്യാസ സംവിധാനം നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചാണ് എജ്യുക്കേഷൻ അലയൻസ് ഫിൻലൻഡ് വിദ്യാഭ്യാസ രംഗത്തെ സാങ്കേതികവിദ്യാ ഉൽപന്നങ്ങളെ വിലയിരുത്തുന്നത്. അധ്യാപനശാസ്ത്രത്തെയും സാങ്കേതിക മികവിനെയും ലഭിക്കുന്ന ഒരു വലിയ ബഹുമതിയാണ് ഇഎഎഫ് സർട്ടിഫിക്കേഷൻ. അംഗീകാരം തങ്ങളുടെ ആത്മവിശ്വാസം വളർത്തുന്നുവെന്ന് ടോട്ടോ ലേണിങ് പ്രസ്താവനയിൽ പറഞ്ഞു. വീട്ടിലിരുന്ന് പഠിക്കുക എന്ന അടിസ്ഥാന വിശ്വാസത്തോടെയാണ് ഞങ്ങൾ ഒരു വർഷം മുമ്പ് നിർമ്മാണം ആരംഭിച്ചത്, ഒരു കുട്ടിയുടെ ജീവിതത്തിലെ ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ അധ്യാപകർ മാതാപിതാക്കളാണ്.

പകർച്ചാവ്യാധിയുടെ കാലത്താണെങ്കിലും അല്ലെങ്കിലും, ഗൃഹാധിഷ്ഠിത പഠന ഇടപെടലുകൾ പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്. കുട്ടികളുടെ വികാസത്തിനും പഠനത്തിനുമായി ഏറ്റവും ഫലപ്രഗമായ ഉള്ളടക്കമാണ് മാതാപിതാക്കൾക്ക് ലഭിക്കുന്നത് എന്നുറപ്പാക്കാൻ ആഗോള തലത്തിലുള്ള വിദഗ്ദരെയും പ്രൊഫഷണലുകളേയും സമീപിച്ചിട്ടുണ്ട് ടോട്ടോ ലേണിങ് സഹ സ്ഥാപകനും അക്കാദമിക് മേധാവിയുമായ അനൂപ് ഇറക്കിൽ പറഞ്ഞു.ജോഫിൻ ജോസഫ്, ജുബിൻ ജോസഫ്, അനൂപ് എന്നിവർ ചേർന്നാണ് ടോട്ടോ ലേണിങ് സ്റ്റാർട്ട് അപ്പിന് തുടക്കമിട്ടത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights