മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ നിരക്കുകള്.

രാജ്യത്ത് ഇന്ധനവിലയിൽ (Fuel Price) മാറ്റമില്ല. നൂറ് ദിവസത്തിനു മുകളിലായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. 2021 നവംബര്‍ 4 ന് കേന്ദ്ര സർക്കാർ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിനു ശേഷം ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.പെട്രോളിന്റെ തീരുവ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും സര്‍ക്കാര്‍ കുറച്ചതോടെ ഇന്ധന വിലയില്‍ ഗണ്യമായ കുറവുണ്ടായി. പിന്നീട് 2021 ഡിസംബറില്‍ ഡല്‍ഹി സര്‍ക്കാര്‍ പെട്രോളിന്റെ മൂല്യവര്‍ധിത നികുതി 30 ശതമാനത്തില്‍ നിന്ന് 19.40 ശതമാനമായി കുറച്ചിരുന്നു. ഇതോടെ രാജ്യതലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 8.56 രൂപ കുറച്ചു.

ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികള്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും രൂപ-ഡോളര്‍ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്‌കരിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലകളില്‍ എന്തെങ്കിലും മാറ്റം ഉണ്ടായാല്‍ എല്ലാ ദിവസവും രാവിലെ 6 മുതല്‍ പ്രാബല്യത്തില്‍ വരും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights