മേക്ക് ഇൻ ഇന്ത്യ കരുത്തായി ; സ്വയം നിയന്ത്രിത അതിവേഗ ബോട്ടുകൾ തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യൻ നാവികസേന

സമുദ്ര സുരക്ഷയിൽ ശക്തമായ നീക്കങ്ങളുമായി ഇന്ത്യൻ നാവികസേന . തദ്ദേശീയമായി വികസിപ്പിച്ച സ്വയം നിയന്ത്രിത അതിവേഗ ബോട്ടുകളുടെ പരീക്ഷണമാണ് കഴിഞ്ഞ ദിവസം നടന്നത് . ഈ ആളില്ലാ കപ്പലുകൾ ഇന്ത്യയുടെ തീരദേശ പ്രതിരോധ ശേഷിയിൽ ഗണ്യമായ മുന്നേറ്റം അടയാളപ്പെടുത്തുന്നു.ഉയർന്ന വേഗതയും , ദ്രുതഗതിയിലുള്ള നീക്കങ്ങളും ലക്ഷ്യമിട്ടാണ് ഇവ രൂപകല്പന ചെയ്തിരിക്കുന്നത് . ഇന്ത്യൻ തീരപ്രദേശത്ത് പട്രോളിംഗ് നടത്താൻ അനുയോജ്യമായ രീതിയിലാണ് ഇവയുടെ നിർമ്മാണം . അപകടസാധ്യത കുറയ്‌ക്കുകയും പ്രവർത്തന വ്യാപനം വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇത്തരത്തിൽ ഓട്ടോണമസ് ഫാസ്റ്റ് ഇൻ്റർസെപ്റ്റർ ബോട്ടുകളുടെ നിർമ്മാണത്തിന് പിന്നിൽ.

 

 



നിലവിലെ കടൽ പരീക്ഷണങ്ങൾ ഇത്തരം ബോട്ടുകളുടെ ഓട്ടോണമസ് നാവിഗേഷൻ, സെൻസർ പെർഫോമൻസ് , വിശ്വാസ്യത എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നാവികസേനയും, ഇലക്ട്രോണിക് സിസ്റ്റംസ് എഞ്ചിനീയറിംഗ് എസ്റ്റാബ്ലിഷ്മെന്റും , ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ചേർന്നാണ് ഈ സ്വയം നിയന്ത്രിത അതിവേഗ ബോട്ടുകൾ നിർമ്മിച്ചിരിക്കുന്നത് .

കടൽ വഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങളും , ലഹരിക്കടത്തുകളും മറ്റും തടയാനും ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ കൂടുതൽ ശക്തമായ നിരീക്ഷണം നടത്താനും ഇത്തരം ബോട്ടുകൾ വഴി സാധിക്കും.



Verified by MonsterInsights