ആഗോള തലത്തില്‍ ലക്ഷക്കണക്കിന് വിന്‍ഡോസ് കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. അടുത്തിടെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റാണ് ഈ പ്രശ്‌നത്തിന് കാരണമായത്. ഈപ്രശ്‌നം സര്‍വീസ് മാനേജ്‌മെന്റ് ഓപ്പറേഷനുകളെയും കണക്ടിവിറ്റി സേവന ലഭ്യത എന്നിവയെയും പ്രശ്‌നം ബാധിക്കുമെന്ന് മൈക്രോസോഫ്റ്റ് വ്യാഴാഴ്ച രാത്രി വ്യക്തമാക്കിയിരുന്നു.കംപ്യൂട്ടറുകള്‍ അപ്രതീക്ഷിതമായി ഷട്ട്ഡൗണ്‍ ആവുകയും റീസ്റ്റാര്‍ട്ട് ആവുകയും ശേഷം ബ്ലൂ സ്‌ക്രീന്‍ മുന്നറിയിപ്പ് കാണിക്കുകയുമാണ് ചെയ്യുന്നത്. പ്രശ്‌നവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചതായി മൈക്രോസോഫ്റ്റ് എക്‌സില്‍ അറിയിച്ചു.