മുഖകാന്തി കൂട്ടാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ.

 തെളിഞ്ഞതും തിളങ്ങുന്നതുമായ ചർമ്മം ലഭിക്കാൻ ഏറ്റവും ഫലപ്രദമായ പ്രതിവിധികളിൽ ഒന്നാണ് തക്കാളി. അവ വളരെ പോഷകഗുണമുള്ളതും ചർമ്മത്തെ ആരോഗ്യമുള്ളതുമാക്കുന്നു. മുഖക്കുരുവിന്റെ പാടുകൾ, ചുളിവുകൾ എന്നിവയെ ചികിത്സിക്കാനും തക്കാളി ഫേസ് പാക്കുകൾ മികച്ചതാണ്.  കരുവാളിപ്പ് അകറ്റാനും, ചർമത്തിലെ എണ്ണമയവും തുറന്ന സുഷിരങ്ങളും കുറയ്ക്കുന്നതിനും തക്കാളി ഒരു ഉത്തമ പ്രതിവിധിയാണ്. 


 ചെറിയ അളവിൽ അസിഡിക് അംശങ്ങൾ അടങ്ങിയിട്ടുള്ള തക്കാളിയിൽ പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയുടെ ഉയർന്ന സാന്നിധ്യമുണ്ട്. ഇത് ചർമത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു. തക്കാളിയിൽ വിറ്റാമിൻ എ, സി, കെ എന്നിവ ഉള്ളതിനാൽ ആഴത്തിലുള്ള ശുദ്ധീകരണ സവിശേഷതയുണ്ട്. അതുകൊണ്ട് തന്നെ ഇത് ചർമത്തിന്റെ പിഎച്ച് നില സന്തുലിതമായി നിലനിർത്താൻ സഹായിക്കും.

ഒന്ന്…

ചർമ്മത്തിലെ എണ്ണമയം കുറയ്ക്കാൻ തക്കാളി മുറിച്ച് നീരെടുത്ത് ചർമ്മത്തിൽ പുരട്ടി അഞ്ച് മുതൽ പത്ത് മിനിറ്റ് നേരം വരെ വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ഇടാം.


: രണ്ട്...

തക്കാളിയും പഞ്ചസാരയും പലരും എളുപ്പത്തിൽ ഉപയോഗിക്കുന്ന ഒരു സ്ക്രബ്ബ്‌ ആണ്. തക്കാളി പകുതി മുറിച്ച് അത് പഞ്ചസാരയിൽ മുക്കി മുഖത്ത് സ്ക്രബ്ബ്‌ ചെയ്യുക. ഇത് മുഖത്തിന് തിളക്കം ലഭിക്കാനും അടിഞ്ഞു കൂടിയ അഴുക്കുകൾ നീക്കം ചെയ്യാനും സഹായിക്കും.

 
 മൂന്ന്…

തൈരും നാരങ്ങാനീരും തക്കാളി പേസ്റ്റും ചേർന്ന മാസ്ക് തയ്യാറാക്കാവുന്നതാണ്. 2 ടേബിൾ സ്പൂൺ തക്കാളി പൾപ്പ് 1 ടേബിൾ സ്പൂൺ തൈരും കുറച്ച് തുള്ളി നാരങ്ങ നീരും ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുക. 

Verified by MonsterInsights