മൊബൈൽ ഫോണിലൂടെ കോൾ ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യയിൽ ഇന്നും വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല. ഫോണ്‍ നിങ്ങളുടെ ശബ്ദത്തെ ഒരു ഇലക്ട്രിക് സിഗ്നലാക്കി മാറ്റുന്നു, അത് റേഡിയോ തരംഗത്തെ മോഡുലേറ്റ് ചെയ്യുന്നു. ഈ റേഡിയോ തരംഗം ഒരു ടവറില്‍ ചെല്ലുകയും ഈ ടവര്‍ നിങ്ങള്‍ വിളിക്കുന്ന ആളിലേക്ക് നിങ്ങളുടെ ശബ്ദം അയക്കുകയും ചെയ്യുന്നു. എന്നാല്‍ ആദ്യ കാലങ്ങളില്‍ ടവറുകള്‍ വളരെ കുറവായിരുന്നു.
എന്നാൽ ആദ്യകാല മോട്ടറോള മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നത്തെ മൊബൈല്‍ ഫോണുകള്‍ക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മാര്‍ട്ടി കൂപ്പര്‍ ഡിസൈന്‍ ചെയ്ത ആദ്യ ഫോണിന്റെ വാണിജ്യ പതിപ്പായ മോട്ടറോള ഡൈനാറ്റക് 8000X, ആദ്യ കോള്‍ നടത്തി 11 വര്‍ഷത്തിന് ശേഷം 1984-ലാണ് പുറത്തിറങ്ങിയത്. ഇന്ന് ഇതിന് 9,500 പൗണ്ട് (ഏകദേശം 9.6 ലക്ഷം) വിലയുണ്ടെന്ന് മൊബൈല്‍ ഫോണ്‍ മ്യൂസിയം നടത്തുന്ന ബെന്‍ വുഡ് പറയുന്നു.
അതേസമയം, 2023-ലെ ഹാന്‍ഡ്സെറ്റുകളുടെ രൂപകല്‍പ്പനയില്‍ കൂപ്പറിന് വലിയ താല്‍പ്പര്യമില്ല. ക്യാമറകളും ഇന്റര്‍നെറ്റ് ആക്സസ്സും ഉള്ള ഫോണുകള്‍ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പോലെയാകുമെന്ന് താന്‍ ഒരിക്കലും കരുതിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്നത്തെ ഫോണുകള്‍ പല രീതിയിലും അത്ര നല്ലതല്ലെന്നും,’ അദ്ദേഹം പറയുന്നു. ഭാവിയില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫോണ്‍ ഉടമകളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ച് അവര്‍ക്കായി ആപ്പുകള്‍ സൃഷ്ടിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദിവസം ഈ ഉപകരണം നമ്മുടെ ആരോഗ്യം നിരീക്ഷിക്കുകയും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും നമ്മുടെ ജീവിതത്തെ അളക്കാനാവാത്തവിധം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഞങ്ങള്‍ ഇപ്പോഴും സെല്‍ ഫോണ്‍ വിപ്ലവത്തിന്റെ തുടക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.