മുനിയറകള്‍ ഇനി അനാഥമാകില്ല.

മറയൂര്‍: മുരുകന്‍മലയില്‍ മുനിയറകള്‍ സംരക്ഷിക്കുന്നതിന് നടപടികളുമായി മറയൂര്‍ പഞ്ചായത്തും പോലീസും. ഇതിന്റെ ഭാഗമായി സഞ്ചാരികളുമായി എത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെയും ജനപ്രതിനിധികളുടെയും പോലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും യോഗം തിങ്കളാഴ്ച ചേരും വിനോദസഞ്ചാരികളുടെ പ്രിയതാവളമായ ഇവിടെ അന്‍പതിലധികം മുനിയറകളാണ് ഉള്ളത്. പശ്ചിമഘട്ട മലനിരകള്‍ ചുറ്റും കാണാന്‍ കഴിയുന്ന അപൂര്‍വം മേഖലകളില്‍ ഒന്നാണിത്. മറയൂരിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണിത്. മുനിയറകളില്‍ ഭൂരിഭാഗവും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംരക്ഷണവേലി കെട്ടി സംരക്ഷിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ വേലികളും തകര്‍ന്നു.

Verified by MonsterInsights