‘നാട്ടു നാട്ടു ഇന്ത്യക്ക് ആവേശവും അഭിമാനവും’; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഓസ്കർ പുരസ്കാരം നേടിയ ‘നാട്ടു നാട്ടു’ വിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഗീത സംവിധായകൻ എം എം കീരവാണി, രചയിതാവ് ചന്ദ്രബോസ്, ആർ ആർ ആറിന്റെ മുഴുവൻ പ്രവർത്തകർ എന്നിവരെ പ്രധാനമന്ത്രി നരേ​ന്ദ്രമോദി അഭിനന്ദിച്ചു.

ഓസ്കർ നേടിയ പൂർണമായും ഇന്ത്യയുടെതായ ഉത്പന്നമാണ് നാട്ടു നാട്ടു. അതിനാൽ തന്നെ ഈ ഓസ്കറിന് പ്രത്യേകതയു​ണ്ട്. നാട്ടു നാട്ടു ലോക പ്രശസ്തമായിരിക്കുകയാണ്. ഇത് വർഷങ്ങളോളം ഓർമിപ്പിക്കപ്പെടുന്ന ഗാനമായിരിക്കും. ഇത് ഇന്ത്യക്ക് ആവേശവും അഭിമാനവും നൽകുന്നുവെന്നും മോദി വ്യക്തമാക്കി.

Verified by MonsterInsights