നേവിയിൽ ഓഫീസറാകാം,ഐബിയിലും ഒഴിവുകൾ,69,000 വരെ ശമ്പളം; നിരവധി അവസരങ്ങൾ.

സർക്കാർ ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങൾ. എങ്കിൽ ഇതാ വൻ അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. നേവി മുതൽ ഇൻറലിജൻസ് ബ്യൂറോ വരെ നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിശദമായി അറിയാം”സർക്കാർ ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങൾ. എങ്കിൽ ഇതാ വൻ അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. നേവി മുതൽ ഇൻറലിജൻസ് ബ്യൂറോ വരെ നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിശദമായി അറിയാം”

ഇന്ത്യൻ നേവിയിൽ ഓഫീസർമാരുടെ 224 ഒഴിവുകൾ.

2024 ജൂണിൽ ഏഴിമല നാവിക അക്കാദമിയിലാണ് കോഴ്സ് ആരംഭിക്കുക.

ജനറൽ സർവീസ് കേഡർ, എയർ ട്രാഫിക് കൺട്രോളർ, നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ, പൈലറ്റുമാർ, ലോജിസ്റ്റിക്‌സ്, വിദ്യാഭ്യാസം, എഞ്ചിനീയറിംഗ് ബ്രാഞ്ച്, ഇലക്ട്രിക്കൽ ബ്രാഞ്ച്, മാരിടൈം കൺസ്ട്രക്‌റ്റർ എന്നിവ അടക്കമുള്ള ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഒക്ടോബർ 29 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിനം. വിശദവിവരങ്ങൾക്ക് www.joinindiannavy.gov.in”

“നേവൽ യാർഡുകളിൽ അപ്രന്റിസ് ട്രെയിനുകളുടെ അപേക്ഷയും വിളിച്ചിട്ടുണ്ട്.കർണാടകയിലെ കാർവാറിലുള്ള നേവൽ ഷിപ്പ് റിപ്പയർ യാർഡിലും ഗോവയിലെ ദാബോലിമിലുള്ള നേവൽ എയർക്രാഫ്റ്റ് യാർഡിലുമാണ് അപ്രന്റീസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലായി 210 അവസരങ്ങളാണ് ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.apprenticeshipindia.gov.in”

Verified by MonsterInsights