ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയതിന് പിന്നാലെ ഇന്ത്യ ഏകദിനത്തിലെ ഒന്നാം റാങ്ക് തിരികെ പിടിച്ചു. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 90 റണ്‍സിന് വിജയിച്ച ഇന്ത്യ ഐസിസി ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തി.
പരമ്പരക്ക് മുന്‍പ് മൂന്നാം റാങ്കായിരുന്നു ഇന്ത്യക്ക്. റാങ്കിങ്ങില്‍ ഇന്ത്യയുടെ മുന്നിലുള്ള ന്യൂസിലന്‍ഡിനെ തകർത്തതോടെ ഇന്ത്യ പട്ടികയില്‍ ഒന്നാമതെത്തി. 114 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ന്യൂസിലൻഡ് നാലാം റാങ്കിലേക്ക് വീണു.

113 പോയിന്റുമായി ഇംഗ്ലണ്ടാണ് പട്ടികയില്‍ രണ്ടാമത്. 112 പോയിന്റുള്ള ഓസ്‌ട്രേലിയ മൂന്നാമതുണ്ട്. 111 പോയന്റാണ് കിവീസിനുള്ളത്. പാകിസ്താനാണ് അഞ്ചാം റാങ്കില്‍.