ന്യൂനമർദം; 5 ദിവസം കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യത.

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദപാത്തിയും, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ഒഡീഷ -ആന്ധ്രപ്രദേശ് തീരത്തിനു സമീപം ശക്തി കൂടിയ ന്യൂനമർദവും സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇതു ശക്‌തിപ്രാപിച്ച് വടക്ക് പടിഞ്ഞാറ്‌ ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദമാകും. തുടർന്നുള്ള 24 മണിക്കൂറിൽ ഒഡീഷ തീരത്ത് കരയിൽ പ്രവേശിക്കാനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസംവ്യാപകമായി ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 19ന് അതിശക്തമായ മഴയ്ക്കും 19 മുതൽ 21 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്

Verified by MonsterInsights