ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് SEBI.

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ  120 ഗ്രേഡ് എ ഓഫീസര്‍  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.    ജനറല്‍, നിയമ, വിവര സാങ്കേതിക വിദ്യ, ഗവേഷണം, ഔദ്യോഗിക ഭാഷാ സ്ട്രീമുകളാണ് ഓഫീസര്‍ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജര്‍) തസ്തികയില്‍ ഉള്‍പ്പെടുന്നത്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെബിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.sebi.gov.in സന്ദര്‍ശിച്ച് ജനുവരി 24 നുള്ളില്‍ അപേക്ഷിക്കാം.

ഒന്നാം ഘട്ട ഓണ്‍ലൈന്‍ പരീക്ഷ (Online Exam) ഫെബ്രുവരി 20 ന് നടക്കും. രണ്ടാം ഘട്ട പരീക്ഷകള്‍ മാര്‍ച്ച് 20 നും ഏപ്രില്‍ 3 നുമായാണ് നടക്കുക. മൂന്നാം ഘട്ടമായ അഭിമുഖ പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. ‘ഓഫീസര്‍ ഗ്രേഡ് എ’ തസ്തികയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ രണ്ട് വര്‍ഷത്തെ പ്രൊബേഷന്‍ ഉണ്ടായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊബേഷന്‍ കാലയളവിലെ പ്രകടനം തൃപ്തികരമാണെങ്കില്‍ സെബിയിലെ ഉദ്യോഗം സ്ഥിരപ്പെടുത്തുമെന്നാണ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്നത്.

സെബി റിക്രൂട്ട്‌മെന്റ് 2022: ഒഴിവുകള്‍

ആകെ 80 ഒഴിവുകള്‍

ലീഗല്‍ – 16

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി – 14

ഗവേഷണം – 7

ഔദ്യോഗിക ഭാഷ – 3

സെബി റിക്രൂട്ട്‌മെന്റ് 2022: യോഗ്യതാ മാനദണ്ഡം  ;                         പ്രായപരിധി:

 

അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 2021 ഡിസംബര്‍ 31 ന് 30 വയസ്സ് തികയാന്‍ പാടില്ല. അതായത് ഉദ്യോഗാര്‍ത്ഥി 1992 ജനുവരി 1നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം.

 

വിദ്യാഭ്യാസ യോഗ്യത:

ജനറല്‍ സ്ട്രീം: ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം, നിയമത്തില്‍ ബിരുദം, ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദം, CA, CFA, CS, CWA എന്നിവ.

ലീഗല്‍ സ്ട്രീം: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നിയമത്തില്‍ ബിരുദം.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി: എഞ്ചിനീയറിംഗില്‍ ബിരുദം (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ കമ്പ്യൂട്ടര്‍ സയന്‍സ്). അല്ലെങ്കില്‍ കംപ്യൂട്ടേഴ്‌സ് ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കമ്പ്യൂട്ടര്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദവും (കുറഞ്ഞത് 2 വര്‍ഷത്തെ കാലയളവ്).

റിസര്‍ച്ച് സ്ട്രീം: സ്റ്റാറ്റിസ്റ്റിക്സ് / ഇക്കണോമിക്സ് / കൊമേഴ്സ് / ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (ഫിനാന്‍സ്) / ഇക്കണോമെട്രിക്സ് എന്നിവയില്‍ അംഗീകൃത യൂണിവേഴ്സിറ്റി / ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദാനന്തര ബിരുദം.

ഔദ്യോഗിക ഭാഷ: ഒരു അംഗീകൃത സര്‍വകലാശാല/ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം. ഒപ്പം, ബിരുദതലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ സംസ്‌കൃതം/ ഇംഗ്ലീഷ്/ സാമ്പത്തിക ശാസ്ത്രം/ കൊമേഴ്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം. ഒപ്പം, ബിരുദതലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights